ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഭാമ. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. കുറച്ചു നാള് മുമ്പ് ഭാമ ഒരു സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലോടെയാണ് ഈ കാര്യം കേട്ടത്. പക്ഷേ ഈ ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം തന്നെ അന്ന് രംഗത്ത് എത്തിയിരുന്നു. കേട്ട ആരോപണങ്ങള്‍ ശരിയാണെന്നും എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ പറഞ്ഞിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് അന്ന് വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം. സിംലയില്‍…
Read MoreTag: slaps
ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു ! വിനോദ് കാംബ്ലിയ്ക്കെതിരേ പോലീസ് കേസ്…
ഭാര്യയെ തല്ലിയതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയ്ക്കെതിരേ കേസ്. മദ്യലഹരിയില്‍ ഭാര്യയുടെ തലയില്‍ അടിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് മുംബൈ പോലീസ് കാംബ്ലിയ്ക്കെതിരേ കേസെടുത്തത്. ബാന്ദ്രയിലെ ഫ്ളാറ്റില്‍വച്ച് വെള്ളിയാഴ്ച വിനോദ് മര്‍ദിച്ചെന്ന് ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിന്റെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 324, 504 വകുപ്പുകള്‍ ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു. പാചകത്തിനു ഉപയോഗിക്കുന്ന പാനിന്റെ ഹാന്‍ഡില്‍ വിനോദ് ആന്‍ഡ്രിയയ്ക്കു നേരെ എറിഞ്ഞെന്നും, അങ്ങനെയാണു തലയ്ക്കു പരുക്കേറ്റതെന്നും പരാതിയില്‍ പറയുന്നു. താരം ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയായിരുന്നു. 12 വയസ്സുകാരനായ മകന് കാംബ്ലിയെ തടയാന്‍ നോക്കിയെങ്കിലും, അടുക്കളയിലേക്കു പോയ താരം കുക്കിങ് പാന്‍ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ബാബ ആശുപത്രിയില്‍ ചികിത്സ തേടിയ ആന്‍ഡ്രിയ,…
Read Moreഇതെന്താ മുഖത്തടിയുടെ കാലമോ ? കളക്ടര്‍ക്കു പിന്നാലെ യുവാവിന്റെ മുഖത്ത് അടിച്ച് ‘ഷൈന്‍’ ചെയ്ത് ഡെപ്യൂട്ടി കളക്ടര്‍; വീഡിയോ വൈറലായതിനു പിന്നാലെ വിവാദം…
ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ജില്ലാ കളക്ടര്‍ യുവാവിന്റെ മുഖത്തടിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. മധ്യപ്രദേശിലെ ഷാജാപ്പൂര്‍ ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ മഞജുഷ വിക്രാന്ത് റായ് യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ചെരുപ്പ് കട തുറന്നതിനാണ് മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഛത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ മാപ്പുപറഞ്ഞിരുന്നു. ജില്ലാകളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മയാണ് യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജില്ലാ കലക്ടര്‍ ക്ഷമാപണവുമായെത്തിയത്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കലക്ടര്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.യുവാവിന്റെ കയ്യിലുള്ള ഫോണ്‍ കലക്ടര്‍ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയുമായിരുന്നു.…
Read Moreആ രംഗങ്ങള്‍ കണ്ട് ഞാന്‍ നടുങ്ങിപ്പോയി ! നേരെ പ്രൊജക്ഷന്‍ റൂമില്‍ പോയി സംവിധായകന്റെ ചെകിട്ടത്ത് ഒന്നു കൊടുത്തു; വെളിപ്പെടുത്തലുമായി നടി ഷാരോണ്‍ സ്റ്റോണ്‍
പ്രശസ്ത ഇറോട്ടിക് ത്രില്ലര്‍ ചിത്രം ബേസിക് ഇന്‍സ്റ്റിക്റ്റിന്റെ സംവിധായകന്‍ പോള്‍ വര്‍ഹൂവനെതിരേ ആരോപണവുമായി നടി ഷാരോണ്‍ സ്റ്റോണ്‍. തന്നെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക രംഗം ചിത്രീകരിച്ചു എന്നാണ് താരം പറയുന്നത്. താരത്തിന്റെ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിങ് ടൈ്വസിലാണ് വെളിപ്പെടുത്തല്‍. ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന്‍ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകന്‍ ആ രംഗം ചിത്രീകരിച്ചതെന്നാണ് നടി പറയുന്നത്. ”സിനിമ പൂര്‍ത്തിയായതിന് ശേഷം എന്നോട് സിനിമ കാണാന്‍ പറഞ്ഞു. ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. തന്നെ കബളിപ്പിച്ച് അടിവസ്ത്രം ഊരിമാറ്റിയാണ് രംഗം ചിത്രീകരിച്ചത്”താരം പറയുന്നു. തന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ലെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഇത് കണ്ടശേഷം നേരേ പ്രൊജക്ഷന്‍ മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ…
Read Moreവീഡിയോ എടുത്ത ആരാധകന്റെ കരണം അടിച്ചു പൊട്ടിച്ച് നടന്‍ ബാലകൃഷ്ണ ! അദ്ദേഹത്തിന്റെ അടി കൊണ്ടതില്‍ ‘അഭിമാനം’ എന്ന് യുവാവ്;അടിയുടെ വീഡിയോ വൈറലാകുന്നു…
വിവാദങ്ങളുടെ കളിത്തോഴനാണ് തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമുരി ബാലകൃഷ്ണ. താരം ഇപ്പോള്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. തെലുങ്ക്ദേശം പാര്‍ട്ടി നേതാവായ നന്ദമുരി ബാലകൃഷ്ണ തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെ അണിയെ തല്ലിയാണ് വീണ്ടും വിവാദപുരുഷനായിരിക്കുന്നത്. സെല്‍ഫിയെടുത്തതിന് ആരാധകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് ആരാധകര്‍ ബാലയ്യ ഗാരു എന്ന് വിളിക്കുന്ന ബാലകൃഷ്ണയുടെ മോശം പെരുമാറ്റം. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് തടയുകയുമായിരുന്നു. സംഭവം വൈറലായതോടെ അടികൊണ്ടയാള്‍ താരത്തിനെ ന്യായീകരിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത് കൗതുകകരമായി. ‘ഞാന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തെരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തി. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം…
Read Moreആ കളി വേണ്ട മോനേ ! വധുവിന്റെ മുഖത്ത് തൊട്ട് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച വരന്‍; വീഡിയോ വൈറലാകുന്നു…
ഇപ്പോള്‍ വിവാഹം നടക്കുന്നത് വധുവിന്റെയും വരന്റെയും സൗകര്യത്തിനല്ല ഫോട്ടോഗ്രാഫറുടെയും കാമറാമാന്റെയും സൗകര്യം നോക്കിയാണെന്ന് പറയാറുണ്ട്. വിവാഹത്തിന് ഒഴിച്ചു കൂടാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോഗ്രഫി. സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിഗ്,പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ വിവിധ തരത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫി വ്യാപിച്ചു കിടക്കുന്നു. പല വിവാഹഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വിവരിക്കുന്ന വീഡിയോയാണ്. ഇന്ത്യന്‍ വിവാഹത്തിന്റെ വിഡിയോ ആണിത്. വിവാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ. വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലേക്ക് കാമറ തിരിക്കുന്നതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആദ്യമൊക്കെ വധുവിന്റെ ഫോട്ടോയെടുക്കാന്‍ വരന്‍ മാറിനിന്നു കൊടുത്തു. പക്ഷേ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിച്ചു. ഇതോടെ വരന്റെ സ്വഭാവം മാറി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.വരന്‍…
Read Moreഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ അമ്മായിയമ്മയുടെ പല്ലടച്ചു കൊഴിച്ച് മരുമകന്‍ ! വയസാംകാലത്ത് അമ്മായിയമ്മയ്ക്ക് നഷ്ടമായത് ആറു പല്ലുകള്‍; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ…
ഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ ഭാര്യാ മാതാവിന്റെ പല്ലടിച്ചു കൊഴിച്ച മരുമകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി സുബിന്‍ (30) ആണ് അറസ്റ്റിലായത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്‌ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.
Read Moreമാര്‍ക്ക് കുറഞ്ഞതിന് അധ്യാപികയുടെയും സ്‌കൂള്‍ അധികൃതരുടെയും മുമ്പില്‍ വച്ച് മകന്റെ കരണത്തടിച്ച് അച്ഛന്‍ ! സോഷ്യല്‍ മീഡിയയില്‍ രോഷം അണപൊട്ടുന്നു; വീഡിയോ കാണാം…
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ മക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന നിരവധി മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തില്‍ അധ്യാപികയുടെ മുന്നില്‍ വെച്ച് മകനെ മര്‍ദ്ദിച്ച ഒരു പിതാവിനെതിരേ സോഷ്യല്‍ മീഡിയയില്‍ രോഷം അണപൊട്ടുകയാണ്. മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ വിദ്യാര്‍ഥിയുടെ കരണം നോക്കി പൊട്ടിക്കുകയാണ് ഈ പിതാവ്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ആ കാഴ്ച കണ്ട് ക്ലാസിലെ ടീച്ചറും മറ്റുള്ളവരും തരിച്ചു നില്‍ക്കുകയാണ്. കുട്ടിയുടെ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയര്‍ത്തു സംസാരിക്കുന്ന അച്ഛനെയാണ് വിഡിയോ തുടക്കം മുതല്‍ കാണുന്നത്. പലവട്ടം മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാള്‍ ടീച്ചറോടു കയര്‍ക്കുന്നതു കാണാം. ‘നിങ്ങളൊക്കെ പഠിപ്പിക്കാനാണോ വരുന്നത്. പ്രിന്‍സിപ്പലിനെ വിളി’ എന്നിങ്ങനെയൊക്കെ അച്ഛന്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. ഇതെല്ലാം കണ്ട് കുട്ടി പേടിച്ചു വിറച്ചു നില്‍ക്കുന്നതും കാണാം. ഒടുവില്‍ ടീച്ചര്‍ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം…
Read Moreപൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ച ഒരാളുടെ കരണം അടിച്ചു പുകച്ചിട്ടുണ്ട് ഒരിക്കല്‍ ! അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി സംയുക്താ മേനോന്‍…
മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയായ സംയുക്താമേനോന്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരാളുടെ കരണത്തടിക്കേണ്ടി വന്നെന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംയുക്ത വെളിപ്പെടുത്തിയത്. ആരുടെയെങ്കിലും മുഖത്തടിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു സംയുക്ത ഇപ്രകാരം മറുപടി പറഞ്ഞത്. സംഭവത്തെക്കുറിച്ച് സംയുക്ത പറയുന്നതിങ്ങനെ…അമ്മയ്ക്ക് ശ്വാസംമുട്ടലുണ്ട് പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുകയായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു. പുക വലിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ അയാള്‍ എന്നോടു പ്രതികരിച്ചത് വളരെ മോശമായി. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ…
Read Moreഅനുയായിയുടെ കരണം അടിച്ചുപൊട്ടിച്ച സിദ്ധ രാമയ്യ വിവാദത്തില്‍ ! സമൂഹമാധ്യമങ്ങളില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ വന്‍ പ്രതിഷേധം; വീഡിയോ വൈറല്‍…
അനുയായിയുടെ കരണം അടിച്ചു പൊട്ടിച്ച കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.നിരവധി പേരാണ് സിദ്ധരാമയ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങി പോകുമ്പോഴാണ് സിദ്ധരാമയ്യ അനുയായിയുടെ കരണത്തടിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിദ്ധാരമയ്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഇതിനു ശേഷം തിരിച്ചു പോകുമ്പോഴായിരുന്നു അനുയായിയുടെ കരണത്തടിച്ചത്. അനുയായിയുടെ വാക്കുകളില്‍ കുപിതനായ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ശേഷം അനുയായിയെ തളളി ഇരുവരും മുന്നോട്ടുപോകുന്നതും കാണാം. അടികിട്ടിയ അനുയായി പിന്നീട് മാറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നലെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്തൊക്കെയായാലും കരണത്തടി സംഭവം സിദ്ധരാമയ്യയെ പുലിവാലു പിടിപ്പിച്ചിരിക്കുകയാണ്. #WATCH: Congress…
Read More