സൗ​ന്ദ​ര്യ​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു

അ​ന്ത​രി​ച്ച തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സൗ​ന്ദ​ര്യ​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​കു​ന്നു. 2004ൽ ​ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ലാ​ണ് സൗ​ന്ദ​ര്യ മ​രി​ച്ച​ത്.

സൗ​ന്ദ​ര്യ​യു​ടെ വേ​ഷം ആ​രാ​യി​രി​ക്കും അ​ഭി​ന​യി​ക്കു​ക എ​ന്ന​റി​യാ​ൻ സി​നി​മാ​ലോ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണ്. പെ​ലി ചൂ​പു​ല്ലു എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​ണ് സൗ​ന്ദ​ര്യ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ക​ന്ന​ഡ സി​നി​മ​യി​ലെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ കെ.​പി സ​ത്യ​നാ​രാ​യ​ണ​ന്‍റെ മ​ക​ളാ​ണ് സൗ​ന്ദ​ര്യ. തെ​ലു​ങ്കി​നൊ​പ്പം ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും തി​ള​ങ്ങി​യ ന​ടി​യാ​ണ്. ര​ജ​നീ​കാ​ന്ത് ചി​ത്ര​ങ്ങ​ളാ​യ പ​ട​യ​പ്പ, അ​രു​ണാ​ച​ലം എ​ന്നി​വ​യി​ൽ നാ​യി​ക​യാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ന്‍റെ കി​ളി​ച്ചു​ണ്ട​ൻ മാ​ന്പ​ഴം, സ​ത്യ​ൻ​അ​ന്തി​ക്കാ​ട്-​ജ​യ​റാം കൂ​ട്ടു​കെ​ട്ടി​ന്‍റെ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts