പ​തി​നേ​ഴു​കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം ! പോ​ക്സോ കേ​സി​ല്‍ യു​വാ​വി​നെ വെ​റു​തെ​വി​ട്ട് കോ​ട​തി…

പ​തി​നേ​ഴു​കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി കോ​ട​തി.

ന​വി മും​ബൈ​യി​ലെ ഇ​രു​പ​ത്തി​നാ​ലു​കാ​ര​നെ വെ​റു​തെ വി​ട്ടു​കൊ​ണ്ട് താ​നെ സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

അ​യ​ല്‍​വീ​ട്ടി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കു​ട്ടി​ക്കു പ​തി​നേ​ഴു വ​ര്‍​ഷ​വും ആ​റു മാ​സ​വും എ​ന്നാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്.

എ​ന്നാ​ല്‍ പ്രാ​യം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​നാ​യി​ട്ടി​ല്ലെ​ന്നും ഇ​രു​വ​രും ത​മ്മി​ലു​ള്ള​ത് ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ബ​ന്ധ​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

പ​തി​നേ​ഴ​ര വ​യ​സ്സാ​ണെ​ങ്കി​ല്‍ ത​ന്നെ കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​വു​ന്ന പ്രാ​യ​മാ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment