ഇ​റാ​ക്കി​ൽ “സ്വ​വ​ർ​ഗ​ര​തി’ എ​ന്ന വാ​ക്കി​നു വി​ല​ക്ക്; ലംഘിക്കുന്നവർക്ക് പിഴ


ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ൽ “സ്വ​വ​ർ​ഗ​ര​തി’ എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക്. മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സ്വ​വ​ർ​ഗ​ര​തി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഇ​റാ​ക്ക് ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

സ്വ​വ​ർ​ഗ​ര​തി എ​ന്ന വാ​ക്കി​ന് പ​ക​ര​മാ​യി “ലൈം​ഗി​ക വ്യ​തി​യാ​നം’ എ​ന്ന് ഉ​പ​യോ​ഗി​ക്കാം.ഇ​റാ​ക്കി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ക​മ്മീ​ഷ​ൻ (സി​എം​സി) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ലിം​ഗം​ഭേ​ദം എ​ന്ന വാ​ക്കും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ ഫോ​ൺ, ഇ​ന്‍റ​ർ​നെ​റ്റ് ക​മ്പ​നി​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഈ ​നി​ബ​ന്ധ​ന പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​യ​മം ലം​ഘി​ക്കു​ന്ന​തി​നു പി​ഴ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഉ​ട​നെ പി​ഴ സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment