“ഉ​മ്മ​ൻ​ചാ​ണ്ടി സാ​റേ…​സ​ഹാ​യി​ക്ക​ണം” സുഫൈലിന്‍റെ ഒ​രൊ​റ്റ ഫോ​ണ്‍വി​ളി, പിന്നാലെ സ​ഹാ​യവും; ​ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ ഡാ​നി​യൽ ഉമ്മൻചാണ്ടി സാറിന്‍റെ ഫോൺ വിളിയെക്കുറിച്ച് പറയുന്നതിങ്ങനെ…

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ജോ​ണ്‍ ഡാ​നി​യ​ലി​നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഒ​രു ഫോ​ണ്‍​കോ​ൾ. എ​ത്ര​യും വേ​ഗം ദേ​ശ​മം​ഗ​ല​ത്തു സു​ഫൈലി​ന്‍റെ വീ​ട്ടി​ലെ​ത്ത​ണം. കു​റ​ച്ചു പ​ണ​വും ഭ​ക്ഷ​ണ കി​റ്റു​ക​ളും ക​രു​ത​ണം.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി വി​ളി​ച്ചാ​ൽ പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കാ​നി​ല്ല. ഏ​തെ​ങ്കി​ലും പാ​വ​പ്പെ​ട്ട​വ​രാ​യി​രി​ക്കും വി​ളി​ച്ചി​ട്ടു​ണ്ടാ​കു​ക. ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മൊ​ക്കെ​യാ​യി ദേ​ശ​മം​ഗ​ല​ത്തെ​ത്തി.

പ​ള്ള​ത്ത് സു​ഫൈ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ ബോ​ധ്യ​മാ​യ​ത്.

28 വ​യ​സാ​യ സു​ഫൈ​ലി​നു കാ​ഴ്ച​ശ​ക്തി​യി​ല്ല. സു​ഫൈ​ ലി​ന്‍റെ ഭാ​ര്യ​യ്ക്കും അ​നി​യ​ത്തി അ​ഞ്ജ​ന​യ്ക്കും കാ​ഴ്ച​യി​ല്ല. സു​ഫൈ​ലി​നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ജോ​ലി ന​ഷ്ട​പ്പെ​ട്ടു.

ആ​രോ​രും സ​ഹാ​യ​ത്തിനില്ലാ​തെ ക​ഴി​യു​ന്ന ഇ​വ​ർ ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ലെ പ​രി​ച​യം വ​ച്ചാ​ണ് നേ​രി​ട്ടുവി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സു​ഫൈ​ലി​ന്‍റെ എ​ല്ലാ സ​ങ്ക​ട​ങ്ങ​ളും കേ​ട്ട ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ട​ൻത​ന്നെ തൃ​ശൂ​രി​ലു​ള്ള ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജോ​ണ്‍ ഡാ​നി​യലി​നെ വി​ളി​ച്ചു വി​വ​രം പ​റ​ഞ്ഞു. വി​ളി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സ​ഹാ​യം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സു​ഫൈ​ലി​നു സ​ന്തോ​ഷം അ​ട​ക്കാ​നാ​യി​ല്ല.

ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം സ​ലിം, പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ഐ. ഷാ​ ന​വാ​സ്, കെ. ​പ്രേ​മ​ൻ, കെഎസ്‌ യു ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​സ്. ഡേ​വി​ഡ്, പ്ര​ഭു​ദാ​സ് പാ​ണേ​ങ്ങാ​ട​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​ യി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട് സു​ഫൈൽ ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ന്ദി അ​റി​യി​ച്ചു.

Related posts

Leave a Comment