ജീവൻ രക്ഷിക്കാനുള്ള പോലീസിന്‍റെ ശ്രമം വിഫലമായി; എടിഎമ്മിൽ കുഴഞ്ഞുവീണയാൾക്ക് ആശുപത്രിയിൽ അന്ത്യം; മരിച്ചയാളുടെ കോവിഡ് ഫലം നെഗറ്റീവ്

ഗാ​ന്ധി​ന​ഗ​ർ: എ​ടി​എ​മ്മി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്.

ആ​ർ​പ്പൂ​ക്ക​ര പി​ണ​ഞ്ചി​റ​ക്കു​ഴി മു​ട്ട​ത്തു തേ​വ​ര​യി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൻ സോ​യി തോ​മ​സ് (സോ​ജി​മോ​ൻ- 42) ആ​ണ് എ​ടി​എ​മ്മി​ൽ പ​ണം എ​ടു​ക്കാ​ൻ ക​യ​റിയപ്പോൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചത്.

ഇ​ന്നു രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂവെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗാ​ന്ധി​ന​ഗ​ർ ക​സ്തൂ​ർ​ബ ജം​ഗ്ഷ​നി​ലു​ള്ള എ​സ്ബി​ഐ എ​ടി​എ​മ്മിനു​ള്ളി​ലാ​ണ് സം​ഭ​വം.

വാ​ഹ​ന ഡ്രൈ​വ​ർ​മാ​രാ​ണ് ഒ​രാ​ൾ എ​ടി​എ​മ്മി​നു മു​ന്നി​ൽ വീ​ണു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പീ​ന്നി​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും എ​സ്ഐ ജോ​ണി തോ​മ​സ്, സി​പി​ഒ രാ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്നു സോ​യി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. മാ​താ​വ്: സി​സി​ലി (ആ​ർ​പ്പൂ​ക്ക​ര തൈ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം).

സ​ഹോ​ദര​ങ്ങ​ൾ: സോ​ളി വ​ർ​ക്കി മ​ണ​മേ​ൽ കു​ള​ന​ട, സോ​ഫി റോ​യി അ​റ​യ്ക്ക​ൽ​കാ​ല അ​തി​ര​ന്പു​ഴ.സോ​യി ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്സി​സി​ലെ വ്യാ​പാ​രി​യാ​യി​രു​ന്നു

Related posts

Leave a Comment