മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​കരം; ചി​ല​ർ​ക്ക് അ​ത് മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ചു​കാ​ല​മെ​ടുക്കും! ​സാ​മ​ന്ത എ​ന്ന യു​വ​തിയുടെ ജീവിതാനുഭവം ചര്‍ച്ചയാകുന്നു

മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ ചി​ല​ർ​ക്ക് അ​ത് മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ചു​കാ​ല​മെ​ടു​ക്കു​മെ​ന്ന് മാ​ത്രം.

ആ​രോ​ഗ്യ​വും സ​ന്പ​ത്തും ന​ഷ്ട​പ്പെ​ട്ട് ആ​ർ​ക്കും വേ​ണ്ടാ​ത്ത കാ​ല​ത്താ​യി​രി​ക്കും ആ ​ബോ​ധം വ​യ്ക്കു​ന്ന​ത്. അ​ടു​ത്ത​യി​ടെ ജ​യ​സൂ​ര്യ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ വെ​ള്ളം എ​ന്ന സി​നി​മ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത് മ​ദ്യ​പാ​ന​ത്തെ​ക്കു​റി​ച്ചാ​ണ്.

മ​ദ്യ​പാ​നി​യാ​യ മു​ര​ളി​യു​ടെ ജീ​വി​ത​മാ​ണ് സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന​ത്. മ​ദ്യ​പാ​നി​യാ​യ മു​ര​ളി​യു​ടെ പു​തി​യ ജീ​വി​ത​ത്തോ​ടെ​യാ​ണ് ചി​ത്രം അ​വ​സാ​നി​ക്കു​ന്ന​ത്.

അ​ത്ത​ര​ത്തി​ൽ മ​ദ്യ​പാ​നം നി​ർ​ത്തി​യ ഒ​രു യു​വ​തി​യു​ടെ ജീ​വി​താ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു നാ​ൽ​പ്പ​തു​കാ​രി​യാ​യ സാ​മ​ന്ത എ​ന്ന യു​വ​തി.

ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് മ​ദ്യ​പാ​നം കൂ​ടി. ദി​വ​സം അ​ഞ്ച് കു​പ്പി​വ​രെ അ​ക​ത്താ​ക്കി​യി​രു​ന്നു ക​ക്ഷി. ഇ​തോ​ടെ സാ​മ​ന്ത‍​യ​ക്ക് ക്ഷീ​ണ​വും കൂ​ടി.

ഒ​ടു​വി​ൽ 2020 ഓ​ഗ​സ്റ്റി​ൽ സാ​മ​ന്ത ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു- മ​ദ്യ​പാ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തു​ക.

മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് സാ​മ​ന്ത​യി​ൽ മാ​റ്റം ക​ണ്ടു​തു​ട​ങ്ങി. ക്ഷീ​ണ​മെ​ല്ലാം മാ​റി. സൗ​ന്ദ​ര്യം വ​ർ​ദ്ധി​ച്ചു. സാ​മ​ന്ത​യു​ടെ ബാ​ങ്ക് ബാ​ല​ൻ​സ് ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യി​ല​ധി​കം കൂ​ടി.

മ​ദ്യ​പാ​നം നി​ർ​ത്തി​യ​തോ​ടെ സാ​മ​ന്ത​യ്ക്ക് 10 വ​യ​സ് കു​റ​ഞ്ഞ​താ​യാ​ണ് കു​ട്ടൂ​കാ​ർ പ​റ​യു​ന്ന​ത്.

മ​ദ്യ​പാ​നി​യാ​യി​രു​ന്ന​പ്പോ​ഴു​ള്ള ചി​ത്ര​വും മ​ദ്യ​പാ​നം നി​ർ​ത്തി​യ​പ്പോ​ഴു​ള്ള ചി​ത്ര​വും സാ​മ​ന്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment