ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പു​സ്ത​ക​ലോ​കം… തിരക്കുക ൾക്കിടയിലും വാ​യ​ന​യും എ​ഴു​ത്തും ത​പ​സ്യ​യാ​ക്കി​യപ്പോൾ എഴുതിയത് 143 പുസ്തകങ്ങൾ

ജോമി കുര്യാക്കോസ്

ദി​വ​സം ര​ണ്ടു മ​ണി​ക്കൂ​റെ​ങ്കി​ലും എ​ഴു​ത്തി​നാ​യി മാ​റ്റി​വ​യ്ക്കാ​തെ ഗോ​വ ഗ​വ​ർ​ണ​ർ പി​.എ​സ്. ശ്രീ​ധ​ര​ൻപി​ള്ള​യ്ക്ക് ഉ​റ​ക്കം വരില്ല. തിരക്കുക ൾക്കിടയിലും വാ​യ​ന​യും എ​ഴു​ത്തും ത​പ​സ്യ​യാ​ക്കി​യ ശ്രീ​ധ​ര​ൻ​പി​ള്ള ഇ​തിനോ​ട​കം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലായി എഴുതിയത് 143 പുസ്തകങ്ങൾ. മാസത്തിൽ ഒ​രു പു​സ്ത​ക​മെ​ങ്കി​ലും എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യെ​ന്ന​ ശ്രമകരമായ അധ്വാനത്തിന് ഇദ്ദേഹം വിശ്രമം നൽകാറില്ല.

സജീവ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​കർ വാ‍യനയിലും പു​സ്ത​ക ര​ച​ന​യി​ലും ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ക്കു​ക അപൂർവമാണ്. രാ​ഷ്ട്രീ​യ​വും അ​ഭി​ഭാ​ഷ​ക​ജോ​ലി​യും നിലവിൽ ഗ​വ​ർ​ണ​ർ പ​ദ​വി​യും വ​ഹി​ക്കു​ന്ന പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള ഇ​ത്ത​ര​ത്തി​ലാണ് വ്യ​ത്യ​സ്തനാ​കു​ന്ന​ത്.

എ​ഴു​ത്തി​ന്‍റെ ഗഹനതയിലും പ്രസംഗത്തിന്‍റെ പാണ്ഡിത്യത്തിലും ക​യ്യൊ​പ്പു ചാ​ർ​ത്തി​യ​ശേ​ഷ​മാ​ണ് ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യാ​യ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് അഡ്വ. പി.എസ്. ശ്രീ​ധ​ര​ൻപി​ള്ള ക​ട​ന്നുവ​ന്ന​ത്.

മി​സോ​റാം ഗ​വ​ർ​ണ​റായി എത്തിയശേ​ഷം ത​ന്‍റെ ര​ച​ന​ക​ൾ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ഒ​രി​ക്ക​ലും താത്പര്യപ്പെട്ടിട്ടില്ല. തീ​ക്ഷ്ണമായ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും അ​ഭി​ഭാ​ഷ​ക – രാ​ഷ്‌ട്രീയമേ​ഖ​ല​ക​ളി​ൽ കണ്ടറിഞ്ഞ വാസ്തവങ്ങളും നേർക്കാഴ്ചകളുമാണ് ത​ന്നി​ലെ എ​ഴു​ത്തു​കാ​ര​നെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തെ​ന്ന് ശ്രീ​ധ​ര​ൻ പി​ള്ള പ​റ​യു​ന്നു.

വേറിട്ട രചനാശൈലി

സ്വന്തം പേരടയാളമുള്ള 143 പു​സ്ത​ക​ങ്ങളിൽ നി​യ​മസം​ഹി​ത​ക​ളും ഇ​ന്ത്യ​ൻ ച​രി​ത്രസം​ഭ​വ​ങ്ങ​ളും സാ​മൂ​ഹ്യ സാം​സ്കാ​രി​ക ഇ​തി​വൃ​ത്ത​ങ്ങ​ളും സാ​ഹി​ത്യവുമൊക്കെ ഉൾച്ചേർന്നിരിക്കുന്നു. എ​ഴു​ത്തി​ന്‍റെ ഇ​ട​ങ്ങ​ളി​ലും ആ​ശ​യ വി​നി​മ​യ​ത്തി​ലും ആ​ന​ന്ദ​ക​ര​മാ​യ ത​രം​ഗ​ദൈ​ർ​ഘ്യ​വും ചാ​ല​ക​ശ​ക്തി​യും എ​ല്ലാ​യ്പ്പോ​ഴും അ​നു​വാ​ച​ക​രി​ലേ​ക്ക് ശ്രീ​ധ​ര​ൻപി​ള്ള സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്നു​ണ്ട്.

യാ​ത്ര​ക​ൾ, ഭാ​ര​തീ​യ​ത, നി​യ​മം, സോ​ഷ്യ​ലി​സം, സാംസ്കാരിക ത്ത​നി​മ, ത​ത്വ​ചി​ന്ത, വ്യ​ക്തി​സ്വാ​ത​ന്ത്ര്യം, സാ​ന്പ​ത്തി​കം എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ ചി​ന്ത​ക​ളാ​ണ് അ​ക്ഷ​ര ജ്വാ​ല​ക​ളി​ൽ ഈ ​പ്ര​തി​ഭ​യെ പ്രചോദിപ്പിക്കു​ന്ന​ത്.

കോ​ള​ജ് പ​ഠ​ന സ​മ​യ​ത്താ​ണ് എ​ഴു​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. പൊ​തു പ്ര​വ​ർ​ത്ത​നവും എ​ഴു​ത്തി​നെ സ്വാ​ധീ​നി​ച്ചു. കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ൽ പഠിക്കുന്പോൾ ആദ്യ വ​ർ​ഷം കോളജ് മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യി​രു​ന്നു. പി​ന്നീ​ട് വൈ​സ് ചെ​യ​ർ​മാ​നു​മാ​യി.

‘അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന​പ്പോ​ഴും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​മാ​യി​രു​ന്നു എ​ന്‍റെ ഇ​ടം. അ​വി​ടെ ക​ണ്ടും അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തു​മാ​യ ഇ​ട​പെ​ട​ലാ​ണ് എ​ന്നി​ലെ എ​ഴു​ത്തു​കാ​ര​നെ മു​ന്നോ​ട്ടു ന​യി​ച്ച​ത്. രാ​ഷ്ട്രീ​യം എ​ന്ന​തി​ന​പ്പു​റം സാ​മൂ​ഹി​ക ഇ​ട​പെ​ട​ലുകൾ ന​ൽ​കി​യ അ​നു​ഭ​വ​ങ്ങ​ളും പ​ച്ച​യാ​യ ജീ​വി​ത​ങ്ങ​ളും എ​ന്നി​ലെ എ​ഴു​ത്തു​കാ​ര​നെ വി​വി​ധ​ ചിന്താ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​നെന്ന നി​ല​യി​ൽ ഞാ​നി​ട​പെ​ടു​ന്ന കേ​സു​ക​ൾ പോ​ലും എ​ന്‍റെ എ​ഴു​ത്തി​ന്‍റെ പ്രേ​ര​ണ​ക​ളാ​യി. ലോ ​കോ​ള​ജ് പ​ഠ​ന കാ​ല​ത്തുതന്നെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തു​മാ​യി​രു​ന്നു. അ​ക്കാ​ല​ത്താ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ’

അ​ന്നും പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന​തി​നാ​ൽ എ​ഴു​തി​യ പ​ല​തും ന​ശി​പ്പി​ച്ചു ക​ള​യേ​ണ്ടി​വ​ന്നിട്ടുണ്ട്. എ​ണ്‍​പ​തു​ക​ളി​ലാ​ണ് ക​വി​ത​ാലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​യ്ക്കു​ന്ന​ത്. 1999 ൽ ​ച​ന്ദ്രി​ക മാ​ഗ​സി​നി​ൽ നിന്ന് ക​വി​ത​യ്ക്കു ല​ഭി​ച്ച നൂറു രൂ​പ​യാ​ണ് എ​ഴു​ത്തി​നു ല​ഭി​ച്ച ആ​ദ്യ പ്ര​തി​ഫ​ലം.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ അ​വ​താ​രി​ക എ​ഴു​തി 2004-ൽ ​പു​റ​ത്തി​റ​ങ്ങി​യ കാ​ല​ദാ​നം എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് ആ​ദ്യം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പി​ന്നീ​ട് പ​ഴ​ശി​സ്മൃ​തി, നോ​വും ന​ന​വും, ഉ​ദ​കും​ഭം, മ​ർ​മ​ര​ങ്ങ​ൾ, മ​ന്ദാ​ര​ങ്ങ​ൾ, നീ​ർ​ത്തു​ള്ളി​ക​ൾ, ഓ ​മി​സോ​റാം തു​ട​ങ്ങി​യ സ​മാ​ഹാ​ര​ങ്ങ​ൾ. മി​സോ​റാം ഗ​വ​ർ​ണ​റാ​യി​രി​ക്കു​ന്പോ​ഴാ​ണ് ഓ ​മി​സോ​റാം എ​ന്ന പു​സ്ത​കം ഇം​ഗ്ലീ​ഷി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

മിസോറാം അനുഭവങ്ങൾ

മി​സോ​റാ​മി​ലെ ജീ​വി​ത​വും സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും അ​നു​ഭ​വ​ങ്ങ​ളാ​ണ് ആ ​ ര​ച​ന​യ്ക്കു കാ​ര​ണ​മാ​യ​ത്. പി​ന്നീ​ട​ത് ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലും വി​വ​ർ​ത്ത​നം ചെ​യ്തി​രു​ന്നു.

ഉ​പ​രാ​ഷ്ട്ര​പ​തി​ എം. വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ് ഇം​ഗ്ലീ​ഷ് പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. പി​ന്നീ​ട് ക​ഥാ രചനയു​ടെ ലോ​ക​ത്തേ​ക്കും എ​ത്തി. ഗ​വ​ർ​ണ​ർ പ​ദ​വി​യി​ല്‌ പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ലേ​ക്കു കടന്നപ്പോ​ഴും എ​ഴു​ത്ത് മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

2019 ന​വം​ബ​റി​ൽ മി​സോ​റാം ഗ​വ​ർ​ണ​ർ പ​ദ​വി​യി​ല്‌ എത്തിയതി​നു ശേ​ഷ​ം 34 പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി.കഴിഞ്ഞ ര​ണ്ടു വ​ർ​ഷം കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് കൂ​ടു​ത​ൽ സമയം വിനിയോഗിക്കാൻ അ​വ​സ​രം ലഭിച്ചു.

എ​ഴു​ത്തി​ന്‍റെ ഇ​ട​ങ്ങ​ളെ​ക്കു​റി​ച്ച് ശ്രീ​ധ​ര​ൻ പി​ള്ള മ​ന​സ് തു​റ​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ’ആ​ശ​യം ഉ​ള്ളി​ൽ ജ​നി​ച്ചു ക​ഴി​ച്ചാ​ൽ പി​ന്നെ എ​ഴു​ത്ത് വേ​ഗ​ത്തി​ൽ ന​ട​ക്കും. രാ​പകൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ശ​യ​ങ്ങ​ളെ പ​ക​ർ​ന്നി​ടും.

എ​ഴു​ത്തി​നൊ​പ്പം പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നും കൃ​ത്യ​മാ​യ സ​മ​യം മാ​റ്റി​വയ്​ക്കും. എ​ഴു​ത്തി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ ത​ന്നെ നി​ര​വ​ധി പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തു​മാ​യി​രു​ന്നു.

ആദ്യ ബഹുമതി

ദീ​പി​ക, രാ​ഷ്‌ട്രദീ​പി​ക പത്രങ്ങ ളിലും വാ​ർ​ഷി​ക പ​തിപ്പുകളിലും ഏറെ എഴുതി. മാ​ധ്യമത്തിൽ പ്രസി​ദ്ധീ​ക​രി​ച്ച ക്രൂ​ശി​ക്ക​പ്പെ​ടു​ന്ന നീ​തി എ​ന്ന ലേ​ഖ​ന​ത്തി​ന്് 2000-ൽ ​ മി​ക​ച്ച നി​യ​മ ഫ​ീ​ച്ച​റി​നു​ള്ള കെ. ​കു​ഞ്ഞി​രാ​മ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ചു.

നൂ​റാ​മ​ത്തെ പു​സ്ത​കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. അ​ടി​യ​ന്ത​രാ​വസ്ഥക്കാ​ല​ത്തെ​ക്കു​റി​ച്ച് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ ഡാ​ർ​ക്ക് ഡെ​യ്സ് ഓ​ഫ് ഡെ​മോ​ക്ര​സി എ​ന്ന പു​സ്ത​ക​മാ​യി​രു​ന്നു അ​ത്.

2010-ൽ ​പ​ഴ​ശി​രാ​ജ​യെ​ക്കു​റി​ച്ച് മ​ല​യാ​ള​ത്തി​ൽ എ​ഴു​തി​യ ക​വി​താ സ​മാ​ഹാ​രം രാ​ഷ്്ട്ര​പ​തി പ്ര​തി​ഭാ പാ​ട്ടീ​ലാണ് പ്രകാശനം ചെയ്തതത്. 2006-ൽ ​ഉ​പ​രാ​ഷ്്ട്ര​പ​തി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഹ​മീ​ദ് അ​ൻ​സാ​രി പ​ഴ​ശി​രാ​ജ​യു​ടെ 200 -ാം ജൻമദി​ന ആ​ഘോ​ഷ​ത്തി​നു കേ​ര​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ എ​ന്‍റെ ഇം​ഗ്ലീ​ഷ് ക​വി​ത ചൊ​ല്ലി പ്ര​സം​ഗ​മാ​രം​ഭി​ച്ച​തും ജീ​വി​ത​ത്തി​ൽ എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഏ​റെ അ​ഭി​മാ​നം ന​ൽ​കി​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ യാ​ത്ര​ക​ൾ എ​ന്നി​ലെ എ​ഴു​ത്തു​കാ​ര​നെ ഉ​ദ്ദീ​പി​പ്പി​ക്കു​ന്നു​ണ്ട്. 1999- 2000 കാ​ല​ഘ​ട്ട​ത്തി​ലെ വി​വി​ധ യാ​ത്ര​ക​ളാ​ണ് ല​ക്ഷ​ദ്വീ​പ്: മ​ര​ത​ക ദ്വീ​പ് എ​ന്ന യാ​ത്രാ കു​റിപ്പ് എ​ഴു​തു​ന്ന​തി​നു ഹേ​തു​വാ​യ​ത്.

1996 കാ​ല​ഘ​ട്ട​ത്തി​ൽ ര​ചി​ച്ച പു​ന്ന​പ്ര, വ​യ​ലാ​ർ – കാ​ണാ​പ്പു​റ​ങ്ങ​ൾ എ​ന്ന പു​സ്ത​കം ച​രി​ത്ര​ത്തി​ലെ കാ​ണാ​ക്കാ​ഴ്ച​ക​ളെ പ​ക​ർ​ന്നി​ടു​ക​യാ​യി​രു​ന്നു. ച​രി​ത്ര​പ​ര​മാ​യ ഉ​ൾ​ക്കാ​ഴ്ച​ക​ളാ​ണ് അ​തി​നു പ്രേ​രി​പ്പി​ച്ച​ത്. അ​ഭി​ഭാ​ഷക മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ളും പാ​ഠ​ങ്ങ​ളും നിരവധി നി​യ​മ ഗ്രന്ഥങ്ങളുടെ ര​ച​ന​കളെ വ​ള​രെ​യ​ധി​കം സ്വാ​ധീ​നി​ച്ചു.​

വിമർശനങ്ങളിൽ പതറാതെ

2012 ൽ ​ര​മേ​ശ് ചെ​ന്നി​ത്ത​ല കെ​പി​സി​സി നേ​തൃ സ്ഥാ​ന​ത്തു​ള്ള സ​മ​യ​ത്ത് കെ​പി​സി​സി പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു. മുൻകാ​ല​ത്ത് നി​ര​വ​ധി പു​സ്ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് കെ​പി​സി​സി​യു​ടെ പാരന്പര്യം.

അ​ന്ന് കെ​പി​സി​സി​യാ​ണ് ഒ​ഞ്ചി​യം ഒ​രു മ​ര​ണ വാ​റ​ണ്ട് എ​ന്ന എ​ന്‍റെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​ല വി​മ​ർ​ശ​ന​ങ്ങ​ൾ പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നും സ്വ​ന്തം പാ​ർ​ട്ടി​യി​ൽ നി​ന്നും ആ ​സം​ഭ​വ​ത്തെപ്പ​റ്റി ഉ​യ​ർ​ന്നെ​ങ്കി​ലും പു​തി​യൊ​രു മാ​റ്റ​മാ​യാ​ണ് ഞാ​ന​തി​നെ ക​ണ്ട​ത്.

പ​ക്ഷേ, അതു തു​ട​രാ​ൻ കെ​പി​സി​സി​ക്കും മ​റ്റൊ​രു രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക്കും ക​ഴി​ഞ്ഞി​ല്ലെ​ന്ന​ത് ന​മ്മു​ടെ രാ​ഷ്ട്രീ​യ ബോ​ധ​ത്തി​ന്‍റെ അ​പ​ച​യം ത​ന്നെ​യാ​ണ്. രാ​ഷ്ട്രീ​യ​ക്കാ​ര​ൻ, അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന​തി​ന​പ്പു​റം എ​ഴു​ത്തു​കാ​ര​നാ​യി കേ​ര​ള സ​മൂ​ഹം ഇ​ന്നും എ​ന്നെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് എ​നി​ക്കു തോ​ന്നി​യി​ട്ടു​ണ്ട്. 2018 വ​രെ കേ​ര​ള​ത്തി​ലി​രു​ന്നാ​ണ് എ​ന്‍റെ ര​ച​ന​ക​ളെ​ല്ലാം നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്.

ഗ​വ​ർ​ണ​റാ​യി മി​സോ​റ​ാമി​ലും പി​ന്നീ​ട് ഗോ​വ​യിലും എ​ത്തി​യ​പ്പോ​ഴും എ​ഴു​ത്തു​കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​മാ​ണ് എ​നി​ക്ക് എ​ല്ലാ​യി​ട​ത്തു നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള​ത്. എ​ഴു​ത്തു​കാ​ര​ൻ എ​ന്ന പേ​രു ത​ന്നെ​യാ​ണ് ഞാ​നേ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന മേ​ൽ​വി​ലാ​സാ​വും- ശ്രീ​ധ​ര​ൻ പി​ള്ള പ​റ​യു​ന്നു.

ത​ന്‍റെ ജീ​വി​ത​ത്തെ, അ​നു​ഭ​വ​ങ്ങ​ളെ ഏ​കാ​ന്ത ത​ട​വു​കാ​ര​നാ​യി രു​ചി​ച്ച​റി​ഞ്ഞ് സ​ർ​ഗാ​ത്മ​ക​മാ​ക്കു​ക​യാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള​യി​ലെ എ​ഴു​ത്തു​കാ​ര​ൻ. അ​വി​ടെ അ​നു​ഭ​വ​ത്തി​ന്‍റെ സൂ​ക്ഷ്മ ത​ല​ങ്ങ​ളി​ലൂ​ടെ പ്ര​കൃ​തി​യോ​ടും സ​മൂ​ഹ​ത്തോ​ടും രാ​ജ്യ​ത്തോ​ടും ച​രി​ത്ര​ത്തോ​ടു​മെ​ല്ലാം ശ്രീധരൻ പിള്ള സം​വ​ദി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment