അബുദാബിയിലെ ഡ്രോൺ ആക്രമണം! തി​രി​ച്ച​ടി​ച്ച് സൗ​ദി സ​ഖ്യ​സേ​ന; ഹൂ​തി​ക​ളു​ടെ ശ​ക്തികേ​ന്ദ്ര​ത്തി​ൽ വ്യോ​മാ​ക്ര​മ​ണം

അ​ബു​ദാ​ബി: അ​ബു​ദാ​ബി ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഹൂ​തി വി​മ​ത​ര്‍​ക്ക് തി​രി​ച്ച​ടി ന​ല്‍​കി സൗ​ദി സ​ഖ്യ​സേ​ന.

യ​മ​നി​ലെ ഹൂ​തി ശ​ക്തി​കേ​ന്ദ്ര​മാ​യ സ​നാ​യി​ൽ സൗ​ദി സ​ഖ്യ​സേ​ന വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. സ​ന​യി​ൽ വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യി സൗ​ദി​യു​ടെ ഔ​ദ്യോ​ഗി വാ​ർ​ത്താ ഏ​ജ​ൻ​സി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ഹൂ​തി​ക​ളു​ടെ വാ​ർ​ത്താ ചാ​ന​ലാ​യ അ​ൽ-​മ​സീ​റ ടി​വി സ​ഖ്യ​സേ​ന​യു​ടെ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

എ​ന്നാ​ൽ അ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഹൂ​തി​ക​ളു​ടെ മി​സൈ​ല്‍ സം​വി​ധാ​നം ത​ക​ര്‍​ത്ത​താ​യി സ​ഖ്യ​സേ​ന അ​വ​കാ​ശ​പ്പെ​ട്ടു.

അ​ബു​ദാ​ബി​യി​ലെ മു​ഹ​മ്മ​ദ് ബി​ൻ സ​യീ​ദ് ന​ഗ​ര​ത്തി​ൽ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ പെ​ട്രോ​ളി​യം സം​ഭ​ര​ണ​ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് ഇ​ന്ത്യ​ക്കാ​രും ഒ​രു പാ​ക്കി​സ്ഥാ​നി​യും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​ബു​ദാ​ബി നാ​ഷ​ണ​ൽ ഓ​യി​ൽ ക​മ്പ​നി​യു​ടെ മു​സാ​ഫാ ഐ​സി​എ​ഡി 3 മേ​ഖ​ല​യി​ലെ മൂ​ന്നു സം​ഭ​ര ണ​ടാ​ങ്കാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ചെ​ങ്ക​ട​ലി​ൽ യു​എ​ഇ ച​ര​ക്കു​ക​പ്പ​ലി​ലെ ഏ​ഴ് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​രെ ഹൂ​തി​ക​ൾ ബ​ന്ദി​ക​ളാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു പു​തി​യ സം​ഭ​വം.

മു​സാ​ഫ​യി ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ച​താ​യി യു​എ​ഇ അ​റി​യി​ച്ചെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി ട്വീ​റ്റ് ചെ​യ്തു.

ജ​നു​വ​രി ര​ണ്ടി​നു ഹൂ​തി​ക​ൾ പി​ടി​ച്ചെ​ടു​ത്ത യു​എ​ഇ ച​ര​ക്കു​ക​പ്പ​ലി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 11 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​ന്ത്യ​ക്കാ​രു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment