നിങ്ങള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കൂ…,ഞങ്ങള്‍ ആഘോഷിച്ചു കൊണ്ടേയിരിക്കും… എന്ന്ഒരു സര്‍ട്ടിഫൈഡ് ബുദ്ധിജീവി..! ലക്ഷ്മി മേനോന് ശ്രീലക്ഷ്മി നല്‍കിയ മറുപടി ഇങ്ങനെ…

കസബ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ ബുദ്ധിജീവികളെ കളിയാക്കി പല ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അതില്‍ ഏറ്റവും ഹിറ്റായത് ലക്ഷ്മി മേനോന്‍ പോസ്റ്റ് ചെയ്ത ‘ എങ്ങനെ ബുദ്ധി ജീവിയാകാം’ എന്ന വീഡിയോ ആയിരുന്നു. ഈ വീഡിയോ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളെ എതിര്‍ക്കുന്ന ആളുകള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായെത്തിരിക്കുകയാണ് ശ്രീലക്ഷ്മി എന്ന പെണ്‍കുട്ടി.

വ്ളോഗ് അയല്‍പക്കത്തേക്കെത്തി നോക്കി ജീവിച്ചു പോന്ന ഒരു ജനതയുടെ ആവിഷ്‌ക്കാരം മാത്രമാണെന്നും പൊതുബോധത്തിലേക്കടിമപ്പെട്ടുപോയ ഒരു സമൂഹത്തിന്റെ വിഷ്വലൈസേഷനാണെന്നും ശ്രീലക്ഷ്മി കുറിക്കുന്നു. അങ്ങനെയങ്ങനെ മറ്റുള്ളവന്റെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ശ്രദ്ധിച്ച് വീക്ഷിച്ച് വിലയിരുത്തി.  മഹത്തായ സമയവും ഊര്‍ജജവും സംഭാവന ചെയ്ത് ‘ സൊ കാള്‍ട് ബുദ്ധിജീവി ‘ ആവാന്‍ മുട്ടി നില്‍ക്കുന്ന സാധാരണകാര്‍ക്ക് ടിപ്പ്‌സും ചിപ്പ്‌സും നല്‍കി പ്രത്യാശയും പ്രകാശവുമായി മാറാന്‍ കാണിച്ച ആ മനസ്സുണ്ടല്ലോ…! അതിനിരിക്കട്ടെ ഒരു കുതിരപ്പവന്‍. എന്ന് പറഞ്ഞാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…

Related posts