ടെ​സ്റ്റി​ല്‍ 100 വിക്കറ്റ് തികയ്ക്കണം: ശ്രീ​ശാ​ന്ത്

കൊ​​​ച്ചി: ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റി​​​ല്‍ ഇ​​​ന്ത്യ​​​ക്കുവേ​​​ണ്ടി ക​​​ളി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ത​​​ന്‍റെ അ​​​ടു​​​ത്ത ല​​​ക്ഷ്യ​​​മെ​​​ന്നു ക്രി​​​ക്ക​​​റ്റ് താ​​​രം ശ്രീ​​​ശാ​​​ന്ത്. ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് നീ​​​ക്കി​​​യ​​​തി​​​ല്‍ ദൈ​​​വ​​​ത്തി​​​ന് ന​​​ന്ദി പ​​​റ​​​യു​​​ന്ന​​​താ​​​യും ശ്രീ​​​ശാ​​​ന്ത് പ​​റ​​ഞ്ഞു.ടെ​​​സ്റ്റി​​​ല്‍ നൂ​​​റു വി​​​ക്ക​​​റ്റ് തി​​​ക​​​യ്ക്ക​​​ണ​​​മെ​​​ന്ന​​​ത് ത​​​ന്‍റെ വ​​​ലി​​​യ ആ​​​ഗ്ര​​​ഹമാ​​​ണ്. നി​​​ല​​​വി​​​ല്‍ 87 വി​​​ക്ക​​​റ്റു​​​ണ്ട്. ഇ​​​നി 13 വി​​​ക്ക​​​റ്റുകൂ​​​ടി വേ​​​ണം. അ​​​ത് നേ​​​ടാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നു​​ത​​​ന്നെ​​​യാ​​​ണ് വി​​​ശ്വാ​​​സം.

ക്രി​​​ക്ക​​​റ്റി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ങ്ങി​​​വ​​​ര​​​വ് എ​​​ല്ലാ​​​വ​​​രും ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു. 2015 മു​​​ത​​​ല്‍ ത​​​നി​​​ക്കു പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. 2019 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും അ​​​ത് യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കു​​​ന്നു. കു​​​ടു​​​ബ​​​വും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണ് ന​​​ല്‍​കി​​​യ​​​ത്. താ​​​ന്‍ വീ​​​ണ്ടും ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ക്കു​​​ന്ന​​​തു ത​​ന്‍റെ മ​​​ക​​​നും മ​​​ക​​​ളും കാ​​​ണ​​​ണ​​​മെ​​​ന്ന​​​ത് വ​​​ലി​​​യ ആ​​​ഗ്ര​​​ഹ​​​മാ​​​യി​​​രു​​​ന്നു. അ​​​ത് സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ശ്വാ​​​സം.

കൂ​​​ടു​​​ത​​​ല്‍ ന​​​ന്നാ​​​യി ഇ​​​നി പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്ക​​​ണം. ത​​​ന്‍റെ സ്വ​​​ന്തം ടീ​​​മി​​​നൊ​​​പ്പ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ പ​​​രി​​​ശീ​​​ല​​​നം. കൊ​​​ച്ചി​​​യി​​​ല്‍ ഉ​​​ള്ള​​​പ്പോ​​​ള്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും അ​​​വ​​​ര്‍​ക്കൊ​​​പ്പം പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ​വി​​​ല​​​ക്കേ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് പോ​​​ലും മൈ​​​താ​​​നം ല​​​ഭി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ക്രി​​​ക്ക​​​റ്റി​​​ല്‍ വി​​​ല​​​ക്കി​​​യ​​​പ്പോ​​​ള്‍ സി​​​നി​​​മ​​​യി​​​ലേ​​​ക്ക് തി​​​രി​​​ഞ്ഞ​​​തി​​​നാ​​​ല്‍ സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ട്ടി​​​ല്ല.​ നാ​​​ലു സി​​​നി​​​മ​​​യി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചു. അ​​​ഞ്ചാ​​​മ​​​ത്തെ സി​​​നി​​​മ​​​യി​​​ല്‍ അ​​​ഭി​​​ന​​​യി​​​ക്കാ​​​ന്‍ പോ​​​കു​​​ക​​​യാ​​ണ്.

ഇ​​​പ്പോ​​​ള്‍ 36 വ​​​യ​​​സു​​​ണ്ട്. അ​​​ടു​​​ത്ത​​വ​​​ര്‍​ഷം വി​​​ല​​​ക്ക് തീ​​​രു​​​മ്പോ​​​ള്‍ 37 വ​​​യ​​​സാ​​​കും.​ ഈ ​​ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ ന​​​ല്ല രീ​​​തി​​​യി​​​ല്‍ പ്രാ​​​ക്ടീ​​​സ് ചെ​​​യ്ത് 2020 സെ​​​പ്റ്റം​​​ബ​​​ര്‍ ആ​​​കു​​​മ്പോ​​​ഴേ​​​ക്കും കാ​​​യി​​​ക​​ക്ഷ​​​മ​​​ത തെ​​​ളി​​​യി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. ര​​​ഞ്ജി​​​ട്രോ​​​ഫി​​​യി​​​ല്‍ ക​​​ളി​​​ച്ച് കേ​​​ര​​​ള​​​ത്തെ ജ​​​യി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്.

അ​​​ണ്ട​​​ര്‍ 13 ടീ​​​മി​​​ല്‍ തു​​ട​​ങ്ങി പൂ​​​ജാ ക്രി​​​ക്ക​​​റ്റ്, ഇ​​​ന്ത്യ എ ​​​ടീം, ഇ​​​റാ​​​നി ട്രോ​​​ഫി എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍ എ​​​ത്തി​​​യ​​​ത്. ടെ​​​സ്റ്റ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് ആ​​​രം​​​ഭി​​​ക്കാ​​​ന്‍ പോ​​​കു​​​ക​​​യാ​​​ണ്. ടെ​​​സ്റ്റ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് തീ​​​രാ​​​റു​​​കു​​​മ്പോ​​​ഴേ​​ക്കു​​മെ​​ങ്കി​​ലും ​ടീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​ന്‍ സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹ​​​മെ​​​ന്നും ശ്രീ​​​ശാ​​​ന്ത് പ​​​റ​​​ഞ്ഞു.

Related posts