അത്ര നിഷ്‌കളങ്കയൊന്നുമല്ല ! നാടന്‍ പെണ്‍കുട്ടിയാണെന്നു വിചാരിച്ച് ചൊറിയാന്‍ വന്നാല്‍ തനിസ്വഭാവം പുറത്തെടുക്കുമെന്ന് ശ്രീവിദ്യ…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെയാണ് താരം മലയാളികളുടെ ഇഷ്ടക്കാരിയായത്.

ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും മിനി സ്‌ക്രീനിലെ പ്രകടനമാണ് താരത്തെ കൂടുതല്‍ പ്രശസ്തയാക്കുന്നത്.

താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കളിയും ചിരിയും കുസൃതിയും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. വളരെ ഓപ്പണ്‍ ആയി കാര്യങ്ങള്‍ പറയാറുള്ള ശ്രീവിദ്യ നേരത്തെ സ്റ്റാര്‍ മാജിക് വേദിയില്‍വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു.

ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിംഗ് കാത്തിരിക്കുകയാണ് ശ്രീവിദ്യ. ഇതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി.

നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടി ഇമേജ് ഒരു വശത്തുണ്ടെങ്കിലും ഷോര്‍ട്സിട്ടു നടക്കാനൊക്കെ ഇഷ്ടമാണെന്നു ശ്രീവിദ്യ പറയുന്നു. ചൊറിയാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യാനൊക്കെ ഞാനുമുണ്ടെന്ന് മധുരമായി പറയുകയാണ് ഈ പുതുമുഖ നടി.

തന്റെ കലാജീവിതത്തില്‍ വഴിത്തിരിവായ വ്യക്തികളെ കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ശ്രീവിദ്യ പറയുന്നു. എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്ന വീട്ടുകാരെക്കുറിച്ചും ശ്രീവിദ്യ വാചാലയാകുന്നുണ്ട്.

തനിക്ക് അറേഞ്ച് മാര്യേജിനോട് താല്‍പര്യമില്ലെന്നും ലൗ മാര്യേജ് ആണ് ഇഷ്ടം എന്നും താരം പറയുന്നു. വീട്ടില്‍ ഇതേ കുറിച്ച് പറഞ്ഞപ്പോള്‍ നിനക്ക് അങ്ങനെ ഒരാളെ കിട്ടുമോ എന്ന ചോദ്യമായിരുന്നു വന്നത് എന്നും ശ്രീവിദ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

Related posts

Leave a Comment