അദൃശ്യയാകാന്‍ സാധിച്ചാല്‍ ആദ്യം പോകുന്നത് ആ സൂപ്പര്‍താരത്തിന്റെ മുറിയിലേക്ക് ! സ്വാസിക പറഞ്ഞതു കേട്ട് വാപൊളിച്ച് ആരാധകര്‍…

മലയാള സിനിമയിലും മിനി സ്‌ക്രീനിലും ഒരേ പോലെ മിന്നിത്തിളങ്ങിയ അപൂര്‍വം നടിമാരിലൊരാളാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാവുകയായിരുന്നു.

ടെലിവിഷന്‍ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്. സംവിധായകന്‍ ലാല്‍ ജോസ് വിധികര്‍ത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്നു സ്വാസിക.

അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാന്‍സ് ഗ്രൂപ്പുകളും താരത്തിനുണ്ട്.

ഇത്തവണത്തെ കേരള സംസ്ഥാന അവാര്‍ഡിന്റെ നിറവില്‍ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

റഹ്മാന്‍ ബ്രദേഴ്സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള അവര്‍ഡ് ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തന്റെ ചാനലിലൂടെ ആരാധകരുമായി ഇടയ്ക്കൊക്കെ സംവദിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു ക്യുഎ പരിപാടിയില്‍ താരം പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അദൃശ്യയാവാന്‍ ഉള്ള കഴിവ് ലഭിച്ചാല്‍ എന്ത് ചെയ്യും എന്നായിരുന്നു ഒരു ആരാധകന്‍ സ്വാസികയോട് ചോദിച്ചത്.

അദൃശ്യയാവാന്‍ കഴിവ് ലഭിച്ചാല്‍ ബോളിവുഡ് സൂപ്പര്‍താരമായ ഷാരൂഖ് ഖാന്റെ വീട്ടില്‍ പോകുമെന്നാണ് സ്വാസിക വ്യക്തമാക്കിയത്.

സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ…എനിക്ക് ഇഷ്ടപ്പെട്ട കുറെ താരങ്ങളുടെ വീട്ടില്‍ പോകും. പ്രത്യേകിച്ച് ഷാരൂഖ് ഖാന്റെ വീട്ടില്‍. അവിടെ പോയി അദ്ദേഹത്തിന്റെ ബെഡ് റൂം കാണും, ഷാരൂഖ് ഉപയോഗിക്കുന്ന പെര്‍ഫ്യൂം എതാണെന്ന് നോക്കും.

എനിക്ക് ഇഷ്ടമുള്ള മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പോകും. ഒരു ദിവസം അവരുടെ കൂടെ സഞ്ചരിക്കും. കുറെ പേരെ പേടിപ്പിക്കും.

ഇതു കൂടാതെ കുറേ സ്ഥലത്ത് യാത്ര പോകുമെന്നും പൈസ കൊടുക്കാതെ തുണിക്കടയില്‍ നിന്നും സ്വര്‍ണ്ണക്കടയില്‍ നിന്നും സാധനം എടുത്ത് ഓടുമെന്നും സ്വാസിക പറയുന്നു.

തുടര്‍ന്നും നിരവധി ചോദ്യങ്ങള്‍ക്ക് സ്വാസിക രസകരമായി മറുപടി നല്‍കിയിരുന്നു. താരത്തിന്റെത്തിന്റെ ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Related posts

Leave a Comment