ദിലീപ് അങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ല! അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കും; ദിലീപിന് പരസ്യ പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍ വീണ്ടും രംഗത്ത്. ‘ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ല. ദിലീപ് തെറ്റു ചെയ്‌തെന്നും വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കും’. ശ്രീനിവാസന്‍ പറഞ്ഞു. നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു.

ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപ് ഒരിക്കലും മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസന്‍ പറഞ്ഞത്. നേരത്തെ, ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. കോടതിവിധി വരുന്നതുവരെ ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോള്‍ തള്ളിപ്പറയുന്നതെന്നും സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ആലുവ ജയിലില്‍ ദിലീപിനെ കണ്ടശേഷം ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

 

Related posts