ആദ്യം പണക്കാരനാകൂ എന്നിട്ട് തത്വം പറയൂ; പണക്കാരുടെ തത്വം മാത്രമേ ലോകം അംഗീകരിക്കുകയുള്ളുവെന്ന് ഷാരൂഖ് ഖാന്‍

srk600പണക്കാരനാകുന്നതു വരെ തത്വം പറയാന്‍ നിങ്ങള്‍ മിനക്കെടരുതെന്ന് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍. ഫോര്‍ബ്‌സ് മാഗസിനിന്റെ കണക്കില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സെലിബ്രിറ്റികളില്‍ ഇരുപതാമതാണ് ഷാരൂഖിന്റെ സ്ഥാനം.

ദരിദ്രരുടെ തത്വത്തിന് യാതൊരു വിലയുമുണ്ടാവില്ല.കാരണം ഞാനൊരു പാവപ്പെട്ടവനായിരുന്നു. ദരിദ്രനായിരിക്കുക എന്നതില്‍ യാതൊരു കാല്പനികതയുമില്ലെന്ന് അതുകൊണ്ടു തന്നെ നിങ്ങളോട് പറയാനാകും. എന്റെ ചില യുവസുഹൃത്തുക്കള്‍ പറയാറുണ്ട് അവര്‍ക്ക് മഹാനായ നോവലിസ്റ്റുകളാകണമെന്ന്. ആദ്യം കോപ്പി റൈറ്ററാകാനാണ് ഞാനവരെ ഉപദേശിക്കാറ്. കലാകാരന്റെ ജീവിതം പോരാട്ടത്തിനു വേണ്ടിയുള്ളതല്ല സന്തോഷത്തിനു വേണ്ടിയുള്ളതാകണമെന്നും അതിനായി പണം ആവശ്യമാണെന്നും എസ്ആര്‍കെ പറയുന്നു.ഒരു പ്രമുഖ മാഗസിന്റെ പുതുവര്‍ഷ പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കിംഗ് ഖാന്‍ ഇങ്ങനെ പറഞ്ഞത്. സുഗന്ധം വളരയധികം ഇഷ്ടപ്പെടുന്ന താന്‍ ലണ്ടനിലെ ഒരു സ്‌റ്റോറില്‍ മാത്രം ലഭിക്കുന്ന ഡണ്‍ഹില്‍ സെന്റും ഡിപ്റ്റിക്യുവും മിക്‌സ് ചെയ്താണ് ശരീരത്ത് പൂശുന്നതെന്നും ഷാരൂഖ് പറയുന്നു.

Related posts