പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​യ കാ​ർ  റോഡിൽ ഉപേക്ഷിച്ച നിലയിൽ; താക്കോലുമായി ഉടമ മുങ്ങിയതിന് പിന്നിലെ കാരണം ഇതാണ്…

 

മ​യ്യി​ൽ: പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​യ കാ​ർ ഒ​ടു​വി​ൽ ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​മ്പി​ലി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ണ്ണൂ​ർ ഭാ​ഗ​ത്തുനി​ന്ന് എ​ത്തി​യ മാ​രു​തി സ്വി​ഫ്റ്റ് കാ​ർ പൊ​ടി​ക്കു​ണ്ടി​ൽ വ​ച്ച് പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് നി​ർ​ത്താ​നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​മി​ത​വേ​ഗ​ത്തിൽ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

പു​തി​യ​തെ​രു വ​ഴി ക​മ്പി​ലി​ൽ എ​ത്തി​യ കാ​ർ ഇ​തി​നി​ടെ അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​താ​യും പ​റ​യു​ന്നു. ക​മ്പി​ലി​ൽ മ​യ്യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ കാ​ർ ഇ​വി​ടെ റോ​ഡ് മ​ധ്യ​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് താ​ക്കോ​ലും കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കി​യ കാ​ർ ഒ​ടു​വി​ൽ മ​യ്യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.കാ​ഞ്ഞ​ങ്ങാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment