രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ; രാ​ഷ്ട്ര​പ​തി​ക്ക് അയച്ച കത്തിൽ കുറിക്കുന്ന മറ്റ് കാര്യങ്ങളിങ്ങനെ…


ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് രാ​ഷ്ട്ര​പ​തി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ​യി​ൽ തീ​രു​മാ​നം വൈ​കു​ന്ന​ത് മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ​യാ​ണെ​ന്ന് സ്റ്റാ​ലി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ ശി​പാ​ർ​ശ രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി ഏ​ഴ് പ്ര​തി​ക​ളെ​യും മോ​ചി​പ്പി​ക്ക​ണം.

മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി പ്ര​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വേ​ദ​ന​യും ദു​രി​ത​വു​മാ​ണ്. പ്ര​തി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ പേ​രി​ലു​ള്ള ക​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment