എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ​വ​ർ​ണ​രു​ടെ ക​യ്യാ​ളന്മാ​ർ; പാർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ന്ന​ത് എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ത​ക​ർ​ക്കാ​നെന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ഹ​രി​പ്പാ​ട്: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ന്ന​ത് എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ത​ക​ർ​ക്കാ​നാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​ന്നാ​ൽ പാ​ർ​ട്ടി​ക​ളാ​ണ് നാ​ൾ​ക്കു​നാ​ൾ പി​ള​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​പ്പാ​ട് യൂ​ണി​യ​ൻ ടി.​കെ മാ​ധ​വ​ൻ സ്മാ​ര​ക 4755-ാം ന​ന്പ​ർ ശാ​ഖ​യി​ലെ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക്ഷേ​ത്ര​സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗു​രു​ദേ​വ​ന്‍റെ അ​നു​ഗ്ര​ഹ പ്ര​ഭ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ പി​ള​ർ​ക്കാ​ൻ ഒ​രു ശ​ക്തി​യ്ക്കും ക​ഴി​യി​ല്ല. സ​ത്യ​ത്തി​ന്‍റെ വ​ഴി​യി​ൽ മാ​ത്ര​മാ​ണ് എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ​വ​ർ​ണ​രു​ടെ ക​യ്യാ​ളന്മാ​രാ​ണ്. എ​ല്ലാ സം​വ​ര​ണ​വും സ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യി​ട്ടും അ​വ​ർ​ണ​രെ​പ​റ്റി ഇ​ട​തും വ​ല​തും മി​ണ്ടു​ന്നി​ല്ല. അ​വ​ർ​ണ​ർ വോ​ട്ട് ചെ​യ്യാ​നും, സ​വ​ർ​ണ​ർ ഭ​ര​ണം ക​യ്യാ​ളാ​നും ഉ​ള്ള​വ​രാ​ണെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ രീ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചേ​പ്പാ​ട് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ലി​കു​മാ​ർ അ​ദ്ധ്യ​ക്ഷ​നാ​യി. കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചേ​പ്പാ​ട് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​കാ​ശി​നാ​ഥ​നും ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചേ​പ്പാ​ട് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ.​അ​ശോ​ക​നും റ്റി.​കെ.​മാ​ധ​വ​ന്‍റെ ഫോ​ട്ടോ അ​നാ​ശ്ചാ​ദ​നം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എം.​കെ ശ്രീ​നി​വാ​സ​നും നി​ർ​വ​ഹി​ച്ചു. യൂ​ണി​യ​ൻ ക​മ്മ​റ്റി അം​ഗം ഡോ.​സോ​മ​നാ​ഥ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ശ്വ​പ്ര​കാ​ശം എ​സ്.​വി​ജ​യാ​ന​ന്ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗം ഡ​യ​റ​ക്ട​ർ ഡി.​ധ​ർ​മ്മ​രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ യു.​ച​ന്ദ്ര​ബാ​ബു, അ​യ്യ​പ്പ​ൻ കൈ​പ്പ​ള്ളി​ൽ, എ​ൻ.​അ​നി​ൽ​കു​മാ​ർ, ആ​ർ.​ഓ​മ​ന​ക്കു​ട്ട​ൻ, തൃ​ക്കു​ന്ന​പ്പു​ഴ പ്ര​സ​ന്ന​ൻ, എ​സ്.​ജ​യ​റാം, വ​നി​താ സം​ഘം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹി​ളാ​മ​ണി, സെ​ക്ര​ട്ട​റി രാ​ധാ അ​ന​ന്ത​കൃ​ഷ്ണ​ൻ, യൂ​ത്ത് മൂ​വ്മെ​ൻ​റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​മ​നോ​ജ്, സെ​ക്ര​ട്ട​റി ജി​തി​ൻ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts