സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: 2024ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണം ഇ​ന്ന്. വൈ​കു​ന്നേ​രം വൈ​കി​ട്ട് 6.30ന് ​തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​കും.

ച​ട​ങ്ങി​ൽ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്‌​കാ​രം ന​ടി ശാ​ര​ദ മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങും. മ​മ്മൂ​ട്ടി, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, വേ​ട​ന്‍, ഷം​ല ഹം​സ, ലി​ജോ​മോ​ള്‍ ജോ​സ്, ജ്യോ​തി​ര്‍​മ​യി, സൗ​ബി​ന്‍ ഷാ​ഹി​ര്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍, ചി​ദം​ബ​രം തു​ട​ങ്ങി 51 ച​ല​ച്ചി​ത്ര​പ്ര​തി​ഭ​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പു​ര​സ്കാ​രം ന​ല്‍​കും.

ച​ട​ങ്ങി​നു​ശേ​ഷം മി​ക​ച്ച പി​ന്ന​ണി​ഗാ​യ​ക​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ജേ​താ​ക്ക​ളാ​യ കെ.​എ​സ്. ഹ​രി​ശ​ങ്ക​ര്‍, സെ​ബ ടോ​മി എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യു​മു​ണ്ട്.

Related posts

Leave a Comment