മനുഷ്യന് ഇനി ഭൂമിയില്‍ ജീവിതം 100 വര്‍ഷം മാത്രം! ഉടന്‍ മറ്റൊരു ഗ്രഹത്തിലേയ്ക്ക് മാറേണ്ടിയിരിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്റ്റീഫന്‍ ഹോക്കിംഗ്

utfufഭൂമിയെക്കുറിച്ചും മനുഷ്യരാശിയെക്കുറിച്ചും ഞെട്ടിക്കുന്ന സത്യങ്ങള്‍ വ്യക്തമാക്കിയ ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിംഗ്. ഇപ്പോഴിതാ മനുഷ്യരാശിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള പുതിയ വെളിപ്പെടുത്തലുമായി സ്റ്റീഫന്‍ ഹോക്കിംഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. മനുഷ്യരാശിക്ക് ഇനി ഭൂമിയില്‍ പരമാവധി 100 വര്‍ഷം മാത്രമേ ജീവിക്കാനാകൂ എന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ് പറയുന്നത്. നിശ്ചയമായും ഒരു നൂറ്റാണ്ടിനകം മനുഷ്യന്‍ മറ്റൊരു ഗ്രഹത്തില്‍ സമൂഹമായി ജീവിക്കാന്‍ തയാറായിരിക്കണം. അതിനുള്ള ശ്രമങ്ങളാണ് ഊര്‍ജ്ജിതമായി നടക്കേണ്ടത് എന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ബിബിസി തയാറാക്കുന്ന പുതിയ ഡോക്യുമെന്ററിയിലാണ് ഹോക്കിംഗിന്റെ ചിന്തകള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം, ഉല്‍ക്കാപതനം, പകര്‍ച്ചവ്യാധി, ജനസംഖ്യാ വര്‍ദ്ധനവ് എന്നിവയാണ് ഹോക്കിംഗിന്റെ അഭിപ്രായത്തില്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികള്‍. ആയുര്‍ദൈര്‍ഘ്യം ശാസ്ത്രത്തിന്റെ വിജയമാണെങ്കിലും ജനസംഖ്യാവര്‍ദ്ധനവുമായി കൂടിച്ചേരുമ്പോള്‍ ഭൂമിക്ക് താങ്ങാനാകുന്നതിലുമപ്പുറം പ്രകൃതി വിഭവ ചൂഷണം സംഭവിക്കുകയും അത് താങ്ങാനാകുന്നതിലുമപ്പുറമാവുകയും ചെയ്യുന്നു. നേരത്തേയും സമാനമായ അഭിപ്രായ പ്രകടനം ഹോക്കിംഗിന്റെ പക്കല്‍നിന്നുണ്ടായിരുന്നു.

ബഹിരാകാശ ശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും റോക്കറ്റ് സയന്‍സിലുമുള്ള മുന്നേറ്റം ഉത്തരങ്ങള്‍ക്കായുള്ള തിരച്ചിലാണെന്ന് ബിബിസി പറയുന്നു. വരുന്ന മാസങ്ങളില്‍ ബിബിസി പുതിയ ഡോക്യുമെന്ററി പുറത്തുവിടും. മനുഷ്യനേപ്പറ്റിയും ഭൂമിയേപ്പറ്റിയുമുള്ള കാഴ്ച്ചപ്പാടുകള്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഇതിലൂടെ വിശദമായി പങ്കുവയ്ക്കുന്നു. ഏതാനും വര്‍ഷങ്ങളായി ഹോക്കിംഗ് ഇതുസംബന്ധിച്ച് ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മനുഷ്യരാശിയ്ക്ക് ഇനി ഭൂമിയില്‍ അധികകാലം നിലനില്‍പ്പില്ലെന്നും മറ്റേതെങ്കിലും ഗ്രഹത്തിലേയ്ക്ക് മാറേണ്ടിയിരിക്കുന്നുവെന്നും ഹോക്കിംഗ് പറയുന്നു.

Related posts