മസിലു പോരായെന്നു തോന്നിയപ്പോള്‍ ഇരുപത്തിയൊന്നുകാരന്‍ മരുന്നു കുത്തിവച്ചു; ഒടുവില്‍ മസില്‍ വീര്‍ത്ത് പൊങ്ങിയ യുവാവിന് സംഭവിച്ചത്…

സിക്‌സ് പാക്ക് മസില്‍ ശരീരം ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്‌നമാണ്. അതിനു വേണ്ടി പ്രോട്ടീന്‍ പൗഡര്‍ കഴിക്കാനും സ്റ്റിറോയ്ഡ് ഇഞ്ചക്ഷന്‍ എടുക്കാനും അവര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഇതുവരുത്തുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ഥ്യം. റഷ്യന്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ കിറില്‍ ടെറിഷിനും ഇതുപോലൊരു യുവാവായിരുന്നു. കൈകളിലെ മസിലുകള്‍ പെരുപ്പിക്കാന്‍ വലിയ അളവില്‍ സിന്തറ്റിക്ക് ഓയില്‍(സിന്തോള്‍) ആണ് ഈ യുവാവ് ദിനംപ്രതി ഇരു കൈകളുടെയും മസിലുകളില്‍ കുത്തിവച്ചത്. സിന്തോള്‍ അമിതമായി കൈകളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കൈകളുടെ വലിപ്പം അസാമാന്യമായി വര്‍ധിച്ച അവസ്ഥയിലാണ് ഇപ്പോള്‍.

സാധാരണ ഗതിയില്‍ ബോഡിബില്‍ഡര്‍മാര്‍ ശരീര സൗന്ദര്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് മസിലു വികസിക്കുന്നതിന് ചെറിയ അളവില്‍ സിന്തോള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സിന്തോളിന്റെ അമിതമായ ഉപയോഗം കിറിലിന്റെ കൈയുടെ മസില്‍ പത്തു ദിവസം കൊണ്ട് പത്ത് ഇഞ്ച് വികസിപ്പിച്ചു. എന്നാല്‍ കൈയുടെ രൂപ വ്യത്യാസത്തില്‍ കിറിലിന് യാതൊരു പരിഭവവുമില്ല. മാത്രവുമല്ല ബോഡി ബില്‍ഡിംഗില്‍ നിലവിലുള്ള എല്ലാ റിക്കാര്‍ഡുകളും ഒരു ദിവസം തന്റെ പേരിലേക്ക് എഴുതിച്ചേര്‍ക്കുമെന്നും കിറില്‍ വിശ്വസിക്കുന്നു. എന്നാല്‍ സിന്തോളിന്റെ അമിതമായ ഉപയോഗം പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കിറിലിന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കൂസാതെ മുമ്പോട്ടു പോകാനാണ് കിറിലിന്റെ തീരുമാനം.

Related posts