രാധയെ ഭയപ്പെടുത്താനാ..! ഒരുമാസത്തെ അന്വേഷണം വിജയം കണ്ടു; ബൈക്കില്‍ പിന്തുടര്‍ന്ന് കാറിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്ത യുവാവ് അറസ്റ്റില്‍

പ​യ്യ​ന്നൂ​ര്‍: ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് കാ​റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. രാ​മ​ന്ത​ളി​യി​ലെ കി​ഴ​ക്കി​നി​യി​ല്‍ വി​ജേ​ഷി​നെ (26)യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം ഒ​മ്പ​തി​നാ​ണ് സം​ഭ​വം.

മ​യ്യി​ല്‍ എ​ട്ടാം മൈ​ലി​ല്‍ താ​മ​സി​ക്കു​ന്ന രാ​ധ​യു​ടെ കാ​റി​നു നേ​രെ കു​ഞ്ഞി​മം​ഗ​ലം വൈ​ദ്യു​തി ഓ​ഫീ​സി​ന് സ​മി​പ​ത്ത് വെ​ച്ചാ​ണ് ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ അ​പ​രി​ചി​ത​നാ​യ യു​വാ​വ് ക​ല്ലെ​റി​ഞ്ഞ​ത്. സ്വ​ത്ത് സം​ബ​ന്ധ​മാ​യ നി​യ​മ പ്ര​ശ്‌​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി പ​യ്യ​ന്നൂ​രും രാ​മ​ന്ത​ളി​യി​ലു​മെ​ത്തി​യ രാ​ധ തി​രി​ച്ചു പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. രാ​ധ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സി​ന് അ​ക്ര​മ​ത്തി​ന് ശേ​ഷം ബൈ​ക്കി​ല്‍ തി​രി​ച്ചു​പോ​യ യു​വാ​വി​നെ തി​രി​ച്ച​റി​യാ​നു​മാ​യി​ല്ല.

പി​ന്നീ​ട് സം​ഭ​വ സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ല്‍ ട​വ​റി​ലെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ഒ​രു​മാ​സ​ത്തി​ന് ശേ​ഷം കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്തി​യ​ത്. രാ​മ​ന്ത​ളി​യി​ലെ സു​ഹൃ​ത്ത് പ​റ​ഞ്ഞി​ട്ടാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​സ​മ​യ​ത്തെ വി​ജേ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലെ നി​ര​വ​ധി കോ​ളു​ക​ളും​കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള പ​യ്യ​ന്നൂ​ര്‍ എ​എ​സ്‌​ഐ സു​രേ​ഷ് ബാ​ബു​വി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ധ​യെ ഭ​യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Related posts