രോഗബാധയോ? മലയോര മേഖലയില്‍ കാട്ടുപന്നികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു; മനുഷ്യരിലേക്ക് രോഗം പകരുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍

കാ​ളി​കാ​വ്: കാ​ര്‍​ഷി​ക മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന വ​നാ​തി​ര്‍​ത്തി​യി​ല്‍ ചി​ങ്ക​ക്ക​ല്ല് മ​ല​വാ​ര​ത്തി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ വീ​ണ്ടും ച​ത്തൊ​ടു​ങ്ങു​ന്നു. പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ വ​ള്ളി​പ്പു​ള മൂ​ര്‍​ത്തി​ച്ചോ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കാ​ട്ടു​പ​ന്നി​യെ അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ട​ത്. രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്നാ​ണ് കൂ​ട്ട​ത്തോ​ടെ കാ​ട്ടു​പ​ന്നി​ക​ള്‍ ചാ​വു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

കു​ടി​വെ​ള്ളെ സ്രോ​ത​സാ​യ ചോ​ല​യി​ലാ​ണ് പ​ന്നി ച​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ കി​ട​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച് ച​ത്ത പ​ന്നി​ക​ള്‍ കാ​ര​ണം മ​നു​ഷ്യ​രി​ലേ​ക്ക് രോ​ഗം പ​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ശ​ങ്ക ദൂ​രീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ വ​നം വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ത്തി​നി​ടെ നി​ര​വ​ധി കാ​ട്ടു​പ​ന്നി​ക​ളാ​ണ് ചി​ങ്ക​ക്ക​ല്ല് നെ​ല്ലി​ക്ക​ര വ​ന​മേ​ഖ​ല​യി​ല്‍ ച​ത്ത​ത്. വ​ന​പാ​ല​ക​രോ​ട് വി​വ​രം അ​റി​യി​ക്കു​ന്ന മു​റ​ക്ക് കു​ഴി വെ​ട്ടി പ​ന്നി​ക​ളെ അ​തി​ലി​ട്ട് മൂ​ടും.

കു​ഴി വെ​ട്ടു​ന്ന​ത് വേ​ണ്ട​ത്ര ആ​ഴ​മി​ല്ലാ​ത്ത​തി​നാ​ല്‍ ച​ത്ത പ​ന്നി​ക​ളെ കു​ഴി​ച്ചി​ടു​ന്ന​തി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ട് മാ​ടു​ക​ളെ മേ​ക്കു​ന്ന​തി​നും , അ​വ​ക്ക് തീ​റ്റ​പ്പു​ല്ലു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും ആ​ളു​ക​ള്‍ വ​ന​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കാ​ട്ട് ചോ​ല​ക​ളും പു​ഴ​യും മേ​ഖ​ല​യി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ദ​സു​ക​ളു​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ അ​ടു​ത്തി​ടെ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പ​ന്നി​ക​ള്‍ ച​ത്ത​തോ​ടെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ല​ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts