കാന്‍സര്‍ തകര്‍ത്തത് ഈ പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ ! പക്ഷെ അവള്‍ തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു;ഗ്യാബിഷെല്‍ എന്ന 15കാരിയുടെ ജീവിതം ഏവര്‍ക്കും പ്രചോദനം…

‘സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്’ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ ഒരു പ്രയോഗമാണ്. ‘അനുയോജ്യമായവയുടെ അതിജീവനം’ എന്നാണ് ഈ വാചകത്തിന്റെ അര്‍ഥം. അതായത് പ്രതിസന്ധികളോടു പൊരുതി വിജയം നേടുന്നവരുടേതാണ് ഈ ലോകം എന്നര്‍ഥം.

ഗ്യാബിഷെല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാണ്. മനസാന്നിദ്ധ്യം എന്ന ഒന്നു കൊണ്ടു മാത്രം ഈ ലോകത്ത് പലതും നേടാമെന്ന് കാണിക്കുകയാണ് 15കാരിയായ ഗ്യാബി.

ഒമ്പത് വയസ്സുള്ളപ്പോഴാണ് ഗ്യാബി മുട്ടിലെ നീര് ശ്രദ്ധിക്കുന്നത് പരിശോധനയില്‍ അത് കാന്‍സറാണെന്ന് തെളിഞ്ഞു. എന്നാല്‍ പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ ആ ഒമ്പത് വയസ്സുകാരിയെയും കുടുംബത്തെയും തളര്‍ത്തികളഞ്ഞു.

കാന്‍സര്‍ തന്റെ കാല്‍മുട്ട് നഷ്ടമാക്കുമെന്ന് ഗ്യാബിയ്ക്ക് മനസ്സിലായി. എന്നാല്‍ അതു കണ്ട് തളരാന്‍ ഗ്യാബിയ്ക്കാവുമായിരുന്നില്ല. പക്ഷെ അവള്‍ ആ പ്രതിസന്ധിയെ അതിജീവിച്ചു.

കാല്‍മുട്ട് എടുത്തുമാറ്റി പാദം കാലില്‍ തുന്നിചേര്‍ത്ത് കാണുമ്പോള്‍ ഇത് വളരെ അരോചകമായി തോന്നുമെങ്കിലും കാലിന്റെ ചലന ശേഷിക്ക് ഇതാണ് ഏറ്റവും ഉത്തമം എന്നതിനാല്‍ ഗ്യാബി ആ വഴി സ്വീകരിച്ചു.

ഗ്യാബി ഒരു ഡാന്‍സറായിരുന്നു സ്വന്തം കാലിന്റെ അവസ്ഥ കണ്ട് തളര്‍ന്നു കിടന്ന കുട്ടിയെ വീട്ടുകാരും സുഹൃത്തുക്കളും വേണ്ടത്ര സപ്പോര്‍ട്ട് ചെയ്തു. അപ്പോഴാണ് അവള്‍ തനിക്ക് വീണ്ടും ഡാന്‍സ് കളിക്കണമെന്ന ആഗ്രഹം പറഞ്ഞത്.

അത് അവളില്‍ ജീവിക്കുവാനുള്ള ആഗ്രഹമുണ്ടാക്കി. വെറും ഒരു വര്‍ഷം കൊണ്ടുതന്നെ അവള്‍ പഴയപോലെ ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. ആദ്യമൊക്കെ വളരെ പ്രയാസമായിരുന്നു കൂട്ടുകാരുടെ സപ്പോര്‍ട്ടാണ് തന്നെ പഴയപോലെ ആകാന്‍ സഹായിച്ചതെന്ന് ഗ്യാബി പറയുന്നു.

Related posts

Leave a Comment