വീട്ടുമുറ്റത്ത് നിന്ന പി​ഞ്ചു​കു​ഞ്ഞി​ന് നേ​രെ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം; ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ പി​ഞ്ചു​കു​ഞ്ഞി​ന് നേ​രെ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. പാ​നൂ​ർ സ്വ​ദേ​ശി കു​നി​യി​ൽ ന​സീ​റി​ന്‍റെ ഒ​ന്ന​ര​വ​യ​സു​കാ​ര​നാ​യ മ​ക​നെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി.

മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ കു​ട്ടി മൂ​ന്നു​ദി​വ​സ​മാ​യി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മൂ​ന്ന് പ​ല്ലു​ക​ളും ന​ഷ്ട​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ പാ​നൂ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ര​ക്ത​ത്തി​ൽ കു​ളി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ഞ്ഞി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു​.

Related posts

Leave a Comment