തെരുവുനായ്ക്കൾ വീണ്ടും ഭീഷണിയാകുന്നു; പോത്തൻകോട് തൊഴുത്തിൽ‌ കെട്ടിയിരുന്ന  ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു;   പുറത്തിറങ്ങാൻ പേടിച്ച് ജനങ്ങൾ

പോ​ത്ത​ൻ​കോ​ട്: കോ​ലി​യ​ക്കോ​ട്ട് തെ​രു​വു​നാ​യ​ക്ക​ൾ മൂ​ന്ന് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്നു. കോ​ലി​യ​ക്കോ​ട് ക​ലു​ങ്ക് ജം​ഗ്ഷ​നു സ​മീ​പം ക​ട​യി​ൽ വീ​ട്ടി​ൽ ആ​ർ. ജ​യ​ന്‍റെ ആ​ടു​ക​ളെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ജ​യ​ന്‍റെ വീ​ടി​നു പു​റ​കു​വ​ശ​ത്തു​ള്ള തൊ​ഴു​ത്തി​ലാ​ണ് ആ​ടു​ക​ളെ കെ​ട്ടി​യി​ട്ടി​രു​ന്ന​ത്.

പു​ല​ർ​ച്ചെ ആ​ടി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടാ​ണ് ജ​യ​നും സ​മീ​പ​വാ​സി​ക​ളും ഉ​ണ​ർ​ന്ന​ത്. വീ​ടി​നു പു​റ​കു​വ​ശ​ത്തെ​ത്തി നോ​ക്കു​മ്പോ​ഴേ​ക്കും തെ​രു​വു​നാ​യ്ക്ക​ൾ ആ​ടി​നെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന മ​റ്റു ര​ണ്ടു ആ​ടു​ക​ളെ വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നും ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ടു​ക​ളു​ടെ കാ​ലി​ലും ക​ഴു​ത്തി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ണ്ട്.

മു​പ്പ​ത്തി​അ​യ്യാ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് വ​ർ​ഷം പ്രാ​യ​മു​ള്ള ഗ​ർ​ഭി​ണി​യാ​യ ആ​ടും ഒ​ൻ​പ​ത് മാ​സ​മാ​യ ര​ണ്ടു ആ​ടു​ക​ളെ​യു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. ജ​യ​ന്‍റെ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​ണ് ഇ​തോ​ടെ ന​ഷ്ട​പ്പെ​ട്ട​ത്. തെ​രു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ഭ്രാ​ന്ത​രാ​ണ് നാ​ട്ടു​കാ​ർ. മാ​ണി​ക്ക​ൽ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ​ത്തി ആ​ടു​ക​ളെ പ​രി​ശോ​ധി​ച്ചു.

കോ​ലി​യ​ക്കോ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും ഇ​വ​യ്ക്കെ​തി​രെ മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts