സ്ട്രോക്ക് സാധ്യത കൂടുതലുള്ളവർ ആരൊക്കെ? സ്ട്രോക്ക് വന്നാൽ ഉടൻ എന്ത് ചെയ്യണം…


സ്‌​ട്രോ​ക്ക് ഒ​രു ജീ​വി​ത​ശൈ​ലീരോ​ഗ​മാ​ണ്. പു​ക​വ​ലി, അ​മി​ത​വ​ണ്ണം, വ്യാ​യാ​മ​ത്തി​ന്‍റെ അ​ഭാ​വം, തെ​റ്റാ​യ ആ​ഹാ​ര​ക്ര​മം, അ​മി​ത മ​ദ്യ​പാ​നം എ​ന്നി​വ സ്‌​ട്രോ​ക്ക് വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്.

*അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം ഉ​ള്ള​വ​രി​ല്‍ സ്‌​ട്രോ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

* പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് എന്നിവ ഉ​ള്ള​വ​രി​ലും സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കാം.

* ഹാ​ര്‍​ട്ട് അ​റ്റാ​ക്ക് വ​ന്ന​വ​ർ ‍, ഹൃ​ദ​യ വാ​ല്‍​വ് സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ള്‍ ഉ​ള്ള​വർ‍, ഹൃ​ദ​യ​മി​ടി​പ്പ് ക്ര​മം അ​ല്ലാ​ത്ത​വ​ര്‍, ഇ​വ​രി​ലൊ​ക്കെ സ്ട്രോ​ക്ക് സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

ചെറുപ്പക്കാരിലും…

ഈ​യി​ടെയാ​യി ചെ​റു​പ്പ​ക്കാ​രി​ലും സ്‌​ട്രോ​ക്ക് അ​ധി​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഒ​രു പ്ര​ധാ​ന കാ​ര​ണം ജീ​വി​ത​ശൈ​ലി​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള വ്യ​തി​യാ​ന​മാ​ണ്.

* പു​ക​വ​ലി​യാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം.അമിതവണ്ണം, മാനസിക സമ്മർദം

* അ​മി​തവ​ണ്ണം, ര​ക്ത​സ​മ്മ​ര്‍​ദം, മാ​ന​സി​ക​സ​മ്മ​ര്‍​ദം എ​ന്നി​വ​യും ചെ​റു​പ്പ​ക്കാ​രി​ല്‍ സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കാനു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്.

* ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളി​ലും സ്ട്രോ​ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പാരന്പര്യം
*കു​ടും​ബ​പ​ര​മാ​യി സ്‌​ട്രോ​ക്ക് വ​രു​ന്ന​വ​രി​ലും ര​ക്തം ക​ട്ട പി​ടി​ക്കു​ന്ന​തി​ല്‍ അ​പാ​ക​ത ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ലും സ്‌​ട്രോ​ക്ക് ചെ​റു​പ്പ​കാ​ല​ത്തെ ഉ​ണ്ടാ​കാം.

സ്‌​ട്രോ​ക്ക് എ​ങ്ങ​നെ തി​രി​ച്ച​റി​യാം?
*ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ബ​ല​ക്ഷ​യം

* മു​ഖ​ത്ത് കോ​ട്ടം

* സം​സാ​രി​ക്കാ​നും ഗ്ര​ഹി​ക്കാ​നു​മു​ള്ള ബു​ദ്ധി​മു​ട്ട് * മ​ര​വി​പ്പ് * ശ​രീ​ര​ത്തി​ന്‍റെ അ​സ​ന്തു​ലി​താ​വ​സ്ഥ

* കാ​ഴ്ചശ​ക്തി കു​റ​യു​ക, അ​വ്യ​ക്ത​ത

ഇവ​യി​ലേ​തെ​ങ്കി​ലും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​തും സ്‌​ട്രോ​ക്ക് ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ത​ന്നെ സ്ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​തു പ്രധാനമാണ്.

ഡോ. ​സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ – 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
– 0471-4077888

Related posts

Leave a Comment