വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്ക് ​മൂന്നി​ട​ങ്ങ​ളി​ൽ ക​ല്ലേ​റ്

ബം​ഗ​ളൂ​രു: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്കു ക​ർ​ണാ​ട​ക​യി​ൽ ഒ​റ്റ​ദി​വ​സം മൂ​ന്നി​ട​ങ്ങ​ളി​ൽ ക​ല്ലേ​റ്. ബം​ഗ​ളൂ​രു-​ധാ​ർ​വാ​ഡ്, ധാ​ർ​വാ​ഡ്-​ബം​ഗ​ളൂ​രു, മൈ​സൂ​രു-​ചെ​ന്നൈ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്കു​നേ​രേ​യാ​ണു മൂ​ന്നി​ട​ങ്ങ​ളി​ൽ ക​ല്ലേ​റു​ണ്ടാ​യ​ത്. ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ​ക്ക് കീ​ഴി​ലെ സ്ഥ​ല​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ക​ല്ലേ​റി​ൽ കോ​ച്ചു​ക​ളു​ടെ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കി​ല്ല.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ധാ​ർ​വാ​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ​ന്ദേ​ഭാ​ര​തി​നു​നേ​രേ രാ​വി​ലെ 6.15നു ​ബം​ഗ​ളൂ​രു ചി​ക്ക​ബാ​ന​വാ​ര സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. സി6 ​കോ​ച്ചി​ന്‍റെ ഗ്ലാ​സാ​ണ് ത​ക​ർ​ന്ന​ത്. ധാ​ർ​വാ​ഡി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വ​ന്ദേ​ഭാ​ര​തി​നു​നേ​രേ വൈ​കി​ട്ട് 3.30നു ​ഹാ​വേ​രി​ക്ക് സ​മീ​പം ഹ​രി​ഹ​റി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ ക​ല്ലേ​റു​ണ്ടാ​യ​ത്. സി5 ​കോ​ച്ചി​ന്‍റെ ഗ്ലാ​സാ​ണ് ത​ക​ർ​ന്ന​ത്.

മൈ​സൂ​രു-​ചെ​ന്നൈ വ​ന്ദേ​ഭാ​ര​തി​നു​നേ​രേ ക​ർ​ണാ​ട​ക, ആ​ന്ധ്ര അ​തി​ർ​ത്തി​യാ​യ കു​പ്പ​ത്ത് വ​ച്ച് വൈ​കി​ട്ട് 4.30നു ​ക​ല്ലേ​റു​ണ്ടാ​യി. സി4 ​കോ​ച്ചി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്നു. ട്രെ​യി​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ക​ല്ലെ​റി​ഞ്ഞ​വ​രെ പി​ടി​കൂ​ടു​മെ​ന്ന് റെ​യി​ൽ​വേ സു​ര​ക്ഷ സേ​ന ഐ​ജി ര​മ​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

Related posts

Leave a Comment