വ​യ​റു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടിയ പ​തി​നാ​ലു​കാ​രി പ്ര​സ​വി​ച്ച സം​ഭ​വം: ബന്ധുക്കളുടെ മൊഴി വീണ്ടും പരിശോധിക്കും; കുട്ടിയെ പീഡിപ്പിച്ചയാൾ മരിച്ചെന്ന് പോലീസ്

peedanam-ladyഅ​ന്വേ​ഷ​ണം ഉൗര്‌​ജി​ത​മാ​ക്കികാ​ട്ടാ​ക്ക​ട:വ​യ​റു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ​തി​നാ​ലു​കാ​രി പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർജി​ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന  കാ​ര്യം സ​ത്യ​മാ​ണോ എ​ന്ന​ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ട വെ​ളി​പ്പെ​ടേ​ണ്ട​താ​ണ​ന്ന് മ​ല​യി​ൻ​കീ​ഴ് സി​ഐ ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

ഇ​തി​നാ​യി  പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി അ​ട​ക്കം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും .  9 -ാം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് കു​ട്ടി​യാ​ണ് പ്ര​സ​വി​ച്ച​ത്. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് പെ​ൺകു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ  പെ​ണ്‍​കു​ട്ടി പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്  പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു.    പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. അ​തേ​സ​മ​യം, പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് സം​ശ​യി​ക്കു​ന്ന ബ​ന്ധു ക​ഴി​ഞ്ഞ മാ​സം മ​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യി​ൽ സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

Related posts