യുഎഇയില്‍ നഴ്‌സുമാര്‍ക്ക് വമ്പന്‍ അവസരം!

Portrait of a smiling nurse in front of her medical teamയുഎഇയിലെ എമിറേറ്റ്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് നഴ്സിംഗ് ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബിഎസ്സി നഴ്സിംഗ് പാസായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം.

കൊച്ചി, ചെന്നൈ എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://demo.norkaroots.net/recruitment_2015.aspx എന്ന സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കണം. മറ്റ് പ്രൈവറ്റ് ഏജന്‍സികള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഇതാനായി മറ്റൊരിടത്തും പണമടയ്ക്കേണ്ട കാര്യമില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  എന്ന http://demo.norkaroots.net/recruitment_2015.aspx  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related posts