ന​ട്ടെ​ല്ലോ​ടെ നി​ല്‍​ക്കു​ന്ന ഒ​രാ​ളെ വേ​ണം! സ്വ​യം അ​ധ്വാ​നി​ച്ച് ഭാ​ര്യ​യെ നോ​ക്ക​ണം, ഞാ​ന്‍ അ​ഞ്ചി​ന്‍റെ പൈ​സ കൊ​ടു​ക്കി​ല്ല; ഭാവി വരനെക്കുറിച്ച് സുബി സുരേഷ് പറയുന്നു…

പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​ത് ന​ട​ത്തു​ക​യ​ല്ലേ വേ​ണ്ട​ത്. അ​ല്ലാ​തെ നാ​ട്ടു​കാ​രെ ബോ​ധി​പ്പി​ക്കാ​ന്‍ വേ​ണ്ടി ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ പ​റ്റി​ല്ല​ല്ലോ.

ന​ട്ടെ​ല്ലോ​ടെ നി​ല്‍​ക്കു​ന്ന ഒ​രാ​ളെ വേ​ണം. ഭാ​ര്യ​യു​ടെ ചെല​വി​ല്‍ ക​ഴി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​യി​രി​ക്ക​രു​ത്,

സ്വ​യം അ​ധ്വാ​നി​ച്ച് ഭാ​ര്യ​യെ നോ​ക്ക​ണം, ഞാ​ന്‍ അ​ഞ്ചി​ന്‍റെ പൈ​സ കൊ​ടു​ക്കി​ല്ല.

പി​ന്നെ​യു​ള്ള​ത് ന​മ്മ​ളെ മ​ര്യാ​ദ​യ്ക്ക് സ്നേ​ഹി​ക്ക​ണം എ​ന്നു​ള്ള​താ​ണ്. ഞാ​ന്‍ സ്നേ​ഹി​ക്കു​ന്ന​ത് പോ​ലെ എ​ന്‍റെ വീ​ട്ടു​കാ​രെയും സ്നേ​ഹി​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം.

ന​മ്മ​ളെ അ​ങ്ങ് പ​റി​ച്ചോ​ണ്ട് പോ​കു​ന്ന പോ​ലെ ആ​വ​രു​ത്. ഡോ​ക്ട​റോ എ​ന്‍​ജിനി​യ​റോ ക​ലാ​കാ​ര​നോ വേ​ണ​മെ​ന്നു​മി​ല്ല.

ഒ​രു വീ​ട്ടി​ല്‍ ര​ണ്ട് ക​ലാ​കാ​ര​ന്മാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ ഡേ​റ്റ് ഒ​ക്കെ ക്ലാ​ഷ് ആ​യേ​ക്കും. അ​ത് ഒ​ട്ടും വേ​ണ്ട. യു​എ​സി​ല്‍ നി​ന്ന് ഒ​രു ആ​ലോ​ച​ന വ​ന്നി​രു​ന്നു.

പ​ക്ഷേ എ​നി​ക്ക​വി​ടെ പോ​യി നി​ല്‍​ക്കാ​നൊ​ന്നും വ​യ്യ. എ​നി​ക്കെ​ന്‍റെ അ​മ്മ​യെ വി​ട്ട് പോ​കാ​ന്‍ പ​റ്റി​ല്ല. ഇ​നി വി​വാ​ഹം ഉ​ണ്ടെ​ങ്കി​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ അ​റി​യാം.

ഞാ​ന്‍ അ​റി​യു​ന്ന​തി​ന് മു​ന്‍​പ് ഓ​ണ്‍​ലൈ​ന്‍​കാ​ര്‍ അ​റി​യും. മൂ​ന്നാ​ല​ഞ്ച് പ്രാ​വ​ശ്യം എ​ന്നെ ക​ല്യാ​ണം ക​ഴി​പ്പി​ച്ചു. കു​ട്ടി വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ്.

-സു​ബി സു​രേ​ഷ്

Related posts

Leave a Comment