തിരുവനന്തപുരം: ബിജെപി കൗണ്‍സിലറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കെ. അനില്‍കുമാറിനെയാണ് ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. ബിജെപിക്കെതിരേ കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
അനിൽകുമാർ നേതൃത്വം നല്കുന്ന സഹകരണബാങ്ക് തകർച്ചയിലായിരുന്നു. പാർട്ടി പിന്തുണച്ചില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പൂജപ്പുര പോലീസ് മേല്‍നടപടി സ്വീകരിച്ചു.