കണ്ണീരോർമകളുമായി ശ്രീലക്ഷ്മി വിവാഹിതയായി; അച്ഛന്‍റെ കുഴിമാടത്തിന് മുന്നിൽ അനുഗ്രഹത്തിനായി ശ്രീ​ല​ക്ഷ്മി; നീറുന്ന കാഴ്ചയിൽ വിതുമ്പി കുടുംബവും

തി​രു​വ​ന​ന്ത​പു​രം: അ​ച്ഛ​നെ​ക്കു​റി​ച്ചു​ള്ള ക​ണ്ണീ​രോ​ർ​മ​ക​ൾ​ക്കി​ട​യി​ൽ ശ്രീ​ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി. ക​ല്ല​ന്പ​ലം വ​ട​ശേ​രി​ക്കോ​ണ​ത്ത് വി​വാ​ഹ​ത്ത​ലേ​ന്ന് നാ​ലം​ഗ അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട രാ​ജു​വി​ന്‍റെ മ​ക​ൾ ശ്രീ​ല​ക്ഷ്മി ആ​ണ് ഇ​ന്ന് അ​ച്ഛ​ന്‍റെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച് വി​വാ​ഹി​ത​യാ​യ​ത്.

ചെ​റു​ന്നി​യൂ​ർ സ്വ​ദേ​ശി വി​നു ആ​ണ് ശ്രീ​ല​ക്ഷ്മി​യു​ടെ ക​ഴു​ത്തി​ൽ താ​ലി​കെ​ട്ടി​യെ​ത്.ശി​വ​ഗി​രി​യി​ലെ ശാ​ര​ദാ​മ​ഠ​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രു​ന്നു വി​വാ​ഹം.

അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. രാ​വി​ലെ രാ​ജു​വി​ന്‍റെ കു​ഴി​മാ​ട​ത്തി​ലും ഫോ​ട്ടോ​യി​ലും പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ശ്രീ​ല​ക്ഷ്മി ത​ന്‍റെ വീ​ട്ടി​ൽനി​ന്നു ശി​വ​ഗി​രി​യി​ലേ​ക്ക് തി​രി​ച്ച​ത്.

രാ​ജു​വി​ന്‍റെ മ​രണത്തിനുശേഷം വി​നു​വി​ന്‍റെ വീ​ട്ടു​കാ​ർ ശ്രീ​ല​ക്ഷ്മി​ക്കും കു​ടും​ബ​ത്തി​നും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. കഴി​ഞ്ഞ മാ​സം ഇ​രു​പ​ത്തി​യെ​ട്ടാം തിയ​തിയാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

വി​വാ​ഹ​ത​ലേ​ന്നാ​ണ് രാ​ജു​വി​നെ നാ​ലം​ഗ സം​ഘം അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് മാ​റ്റി​വ​ച്ച വി​വാ​ഹം ഇ​ന്ന് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഏ​റെ വ​ർ​ഷം വി​ദേ​ശ​ത്താ​യി​രു​ന്ന രാ​ജു പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചാ​യി​രു​ന്നു ഉ​പ​ജീ​വ​നം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.

ശ്രീ​ല​ക്ഷ്മി​യെ വി​വാ​ഹം ക​ഴി​ച്ച് കൊ​ടു​ക്ക​ണ​മെ​ന്ന അ​യ​ൽ​വാ​സി ജി​ഷ്ണു​വി​ന്‍റെ വി​വാ​ഹ അ​ഭ്യ​ർ​ഥന നി​ര​സി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് വി​വാ​ഹ ത​ലേ​ന്ന് രാ​ജു​വി​നെ ജി​ഷ്ണു​വും സം​ഘ​വും ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം വീ​ട് ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.ജി​ഷ്ണു ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം റി​മാ​ന്‍ഡിലാ​ണ്.

Related posts

Leave a Comment