മകളുടെ വിവാഹം മുടക്കാന്‍ പിതാവ് കല്യാണപ്പന്തലില്‍ ആത്മഹത്യ ചെയ്തു; ഭാര്യയോടും മക്കളോടുമുള്ള വാശിപ്പുറത്ത് ചെയ്തത് എന്ന് നാട്ടുകാര്‍; കണ്‍ഫ്യൂഷനിലായി പോലീസ്

തിരുവനന്തപുരം: മക്കളുടെ വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്‌. എന്നാല്‍ മകളുടെ വിവാഹം മുടക്കാന്‍ പിതാവ് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് മുളന്തുരുത്തിക്കാര്‍. മകളുടെ വിവാഹം മുടക്കാന്‍ കല്യാണത്തലേന്ന്‌ എറണാകുളത്തെ മുളന്തുരുത്തി കാരിക്കോട് സ്വദേശി കെ.പി വര്‍ഗീസാണ് ആത്മഹത്യ ചെയ്തത്. അതും വിവാഹപ്പന്തലില്‍.വര്‍ഗീസ് രണ്ടു വര്‍ഷത്തോളമായി ഭാര്യയും മക്കളുമായി പിണക്കത്തിലായിരുന്നു . ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നതും. ഇതിനിടെയാണ് മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. മകളുടെ വിവാഹം ഉറപ്പിച്ചതില്‍ വര്‍ഗീസിന് അസ്വസ്ഥതയുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു.

എങ്ങനെയും മകളുടെ വിവാഹം മുടക്കുമെന്നó് ഇതിനിടെ വര്‍ഗീസ് പലരോടും പറഞ്ഞതായും അവര്‍ പറയുന്നു. മക്കളോടും ഭാര്യയോടും ഇയാള്‍ക്കുണ്ടായിരുന്നുó  ദേഷ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വര്‍ഗീസിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും മകളുടെ വിവാഹം മുടക്കാന്‍ മനപൂര്‍വം ആത്മഹത്യ ചെയ്തതാണെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്.

Related posts