ഇങ്ങനെയൊക്കെ ചെയ്യാമോ..!   പമ്പിൽ പാർക്ക് ചെയ്തിരുന്ന സ്വ​കാ​ര്യ ബ​സ് പെ​ട്രോ​ൾ ഒ​ഴി​ച്ചു ക​ത്തി​ച്ച കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ; യാത്രക്കാർ കണ്ടതിനാൽ ഒഴിവായത് വൻ ദുരന്തം

കോ​ത​മം​ഗ​ലം: പെ​ട്രോ​ൾ പ​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ബ​സ് പെ​ട്രോ​ൾ ഒ​ഴി​ച്ചു ക​ത്തി​ച്ച കേ​സി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ വെ​ട്ടി​മ​റ്റം ഗ​വ. എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എ​ളം​ദേ​ശം ഇ​ര​ട്തോ​ട്ടി​ൽ അ​ഷ​റ​ഫ് (39)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ന​ഗ​ര​ത്തി​ലെ ആ​ന​ച്ചി​റ പെ​ട്രോ​ൾ പ​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​രി​യാ മോ​ട്ടേ​ഴ്സ് ബ​സി​നാ​ണ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്.

ഇ​തേ​സ​മ​യം ഇ​തു​വ​ഴി പോ​യ യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കോ​ത​മം​ഗ​ലം പോ​ലി​സും ഫ​യ​ർ​ഫോ​ഴ്സും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. സി​സി ടി​വി​യി​ൽ അ​വ്യ​ക്ത​മാ​യി പ​തി​ഞ്ഞ അ​ഷ​റ​ഫി​ന്‍റെ ചി​ത്രം ക​ന്പ്യൂ​ട്ട​ർ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്താ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബ​സി​ലെ ജീ​വ​ന​ക്കാ​ര​നോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. അ​ഷ​റ​ഫി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts