വീടിനുള്ളിൽ  തീകത്തിയതിന്‍റെ ഒരു സാഹചര്യവും ഇല്ല, ആത്മഹത്യാകുറിപ്പ് വ്യാജം; അമ്മയും കു​ഞ്ഞും തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വത്തിൽ  അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ


റാ​ന്നി: വീ​ടി​നു​ള്ളി​ല്‍ യു​വ​തി​യും കു​ഞ്ഞും തീ​പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹതയുണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യു​ടെ അ​മ്മ​യും, സ​ഹോ​ദ​ര​നും ചേ​ര്‍​ന്ന് റാ​ന്നി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്കി.

മു​മ്പ് യു​വ​തി​യു​ടെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ള്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കി​യി​രു​ന്നു.

ഐ​ത്ത​ല മ​ങ്കു​ഴി​മു​ക്ക് മീ​ന്‍​മു​ട്ടു​പാ​റ ചു​വ​ന്ന​പ്ലാ​ക്ക​ല്‍ ത​ട​ത്തി​ല്‍ സ​ജു ചെ​റി​യാ​ന്‌റെ ഭാ​ര്യ റി​ന്‍​സ(23), മ​ക​ള്‍ അ​ല്‍​ഹാ​ന അ​ന്ന (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ നാ​ലി​ന് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മ​ര​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്കി​യി​ട്ടും, അ​ന്വേ​ഷ​ണം നടക്കുന്നില്ലെന്നു കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ല്കി​യ​ത്.​

പി​ന്നീ​ടു അ​ന്വേ​ഷ​ണ​ത്തി​ന് പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും ബ​ന്ധു​ക്ക​ള്‍ റാ​ന്നി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്കി​യ​ത്.​

ചെ​റി​യ കു​പ്പി​യി​ലെ മ​ണ്ണ​ണ്ണ ഒ​ഴി​ച്ചാ​ണ് തീ ​ക​ത്തി​ച്ച​തെ​ന്നാണു പ്ര​ച​രി​ക്കു​ന്ന​ത്, എ​ന്നാ​ല്‍ വീ​ടി​ന​ക​ത്ത് തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത ഒ​രു സാ​ഹ​ച​ര്യ​വും കാ​ണു​ന്നി​ല്ല.

അടുത്തടുത്ത വീടുകളിലാണ് ആളുകൾ താമസിക്കുന്നതെങ്കിലും ഒരു ശബ്ദവും കേട്ടില്ലെന്നാണ് പറയുന്നത്.പി​ന്നി​ട് നാ​ട്ടു​കാ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി​യ​പ്പോ​ള്‍ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത താ​ണെ​ന്ന് സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി​ യു​വ​തിയു​ടെ കൈ​യ​ക്ഷ​ര​വുമാ​യി പു​ല​ബ​ന്ധം പോ​ലും ഇ​ല്ലാ​ത്ത ഒ​രു ആ​ത്മ​ഹ​ത്യ കു​റി​പ്പാ​ണ് കാ​ണി​ച്ച​തെന്നും പറയുന്നു.

Related posts

Leave a Comment