മഴക്കാലത്ത് വീടിന് മുകളിൽ കയറുമ്പോൾ സൂക്ഷിക്കുക;  ചേ​റ്റു​കു​ള​ത്ത് ടെ​റ​സി​ന് മു​ക​ളി​ൽ  തെന്നി വീണ് മ​ധ്യ​വ​യ​സ്കൻ; രക്ഷകരായി ഫയർഫോഴ്സ്


രാ​മ​പു​രം: വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ച​പ്പു​ച​വ​റു​ക​ൾ അ​ടി​ച്ചു​വാ​രാ​ൻ ക​യ​റി​യ മ​ധ്യ​വ​യ​സ്ക്ക​ൻ പാ​യ​ലി​ൽ തെ​ന്നി വീ​ണ് പ​രി​ക്കു​പ​റ്റി.

വാ​ർ​ക്ക​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങി​യ മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി. ചേ​റ്റു​കു​ളം വൈ​ക്ക​ത്തു​മ​ല തെ​ക്കേ​കു​ന്നും​പാ​റ​യി​ൽ ടി.​സി. തോ​മ​സ്(65) ആ​ണ് പ​രി​ക്കു​പ​റ്റി ടെ​റ​സി​ൽ കു​ടു​ങ്ങി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ഴ്ച​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ തോ​മ​സി​ന് ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് വാ​ർ​ഡ് മെം​ബ​ർ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​ർ തോ​മ​സി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ണി​യി​ലൂ​ടെ താ​ഴെ ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് രാ​മ​പു​രം എ​സ്ഐ അ​രു​ണ്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സും എ​ത്തി വ​ല ഉ​പ​യോ​ഗി​ച്ച് തോ​മ​സി​നെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment