അതിവേഗം കായൽ കടത്തി ജലഗതാഗതവകുപ്പ്, വേഗത്തിൽ പാഞ്ഞ് 108 ആംബുലൻസ്; പാടത്ത് വച്ച് അണലിയുടെ കടിയേറ്റ കർഷകൻ വീണ്ടും ജീവിതത്തിലേക്ക്

വൈ​ക്കം: പാ​ട​ത്ത് ഉ​ഴു​തുകൊണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​യെ അ​ണ​ലി ക​ടി​ച്ചു. പാ​ന്പു​ക​ടി​യേ​റ്റ​യാ​ളെ ഉ​ട​ൻ ബോ​ട്ടി​ൽ കാ​യ​ൽ ക​ട​ത്തി ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ചേ​ർ​ത്ത​ല പെ​രു​ന്പ​ളം ദ്വീ​പി​ലെ പാ​ട​ത്ത് ഉ​ഴു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പെ​രു​ന്പ​ളം കു​ന്ന​ത്തു​തറ സു​കു​മാ​ര പ​ണി​ക്ക​ർ​ക്കാ​ണ് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ക​ടി​ച്ച അ​ണ​ലി​യെ പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി. സു​കു​മാ​ര പ​ണി​ക്ക​രു​മാ​യി പെ​രു​ന്പ​ള​ത്തു​നി​ന്നു ബോ​ട്ടു ക​യ​റി പൂ​ത്തോ​ട്ട ജെ​ട്ടി​യി​ലെ​ത്തി.

ബോ​ട്ടു​ജെ​ട്ടി​യി​ല​ടു​ത്ത ഉ​ട​ൻ രോ​ഗി​യെ​കാ​ത്തു കി​ട​ന്ന 108 ആം​ബു​ല​ൻ​സ് ശ​ര​വേ​ഗ​ത്തി​ൽ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സു​കു​മാ​ര പ​ണി​ക്ക​രെ എ​ത്തി​ച്ചു. പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം രോ​ഗി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ല​താ​മ​സം വ​രു​ത്താ​തെ ഉ​ട​ന​ടി ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​തു​മൂ​ല​മാ​ണ് സു​കു​മാ​ര​പ​ണി​ക്ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.

അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത് സു​ഖം പ്രാ​പി​പ്പി​ച്ചു വ​രു​ക​യാ​ണ് സു​കു​മാ​ര പ​ണി​ക്കാ​ർ. ആ​ശു​പ​ത്രി​യി​ലേ​ക്ക് ഉ​ട​ൻ കൊ​ണ്ടു​പോ​കാ​ൻ ജാ​ഗ്ര​ത​കാ​ണി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കാ​യ​ൽ ക​ട​ക്കാ​നും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും അ​ത്യു​ത്സാ​ഹം കാ​ട്ടി​യ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ലെ ബോ​ട്ടു​ജീ​വ​ന​ക്കാ​ർ​ക്കും വൈ​ക്ക​ത്തെ 108 ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് സു​കു​മാ​ര പ​ണി​ക്ക​ർ.

Related posts