മഴ അകലെ; പകൽ താപനില ഉയരുന്നു; പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യിൽ കോട്ടയത്തുകാർ

കോ​ട്ട​യം: താ​പ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്ന മ​ഴ​യ്ക്ക് ഈ ​ആ​ഴ്ച സാ​ധ്യ​ത​യി​ല്ല. ഒ​രാ​ഴ്ച കൂ​ടി താ​പ​നി​ല ഇ​തേ ​അ​വ​സ്ഥ​യി​ൽ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ​തി​നേ​ക്കാ​ൾ അ​ൽ​പ്പം കു​റ​വു വ​ന്നു​വെ​ങ്കി​ലും പ​ക​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യ്ക്കു മാ​റ്റ​മി​ല്ല.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഉ​ഷ്ണം അ​നു​ഭ​വ​പ്പെ​ടു​ന്ന​ുണ്ട്. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും അ​തു​വ​രെ ചൂ​ട് ഉ​യ​ർ​ന്നു നി​ൽ​ക്കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ പു​തു​പ്പ​ള്ളി​യി​ലെ റ​ബ​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന താ​പ​നി​ല 36.5 ഡി​ഗ്രി​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച 38.5 ഡി​ഗ്രി​യും തി​ങ്ക​ളാ​ഴ്ച 36.4 ഡി​ഗ്രി​യു​മാ​യി​രു​ന്നു ഉ​യ​ർ​ന്ന താ​പ​നി​ല. കു​മ​ര​കം കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന താ​പ​നി​ല 34.5 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ താ​പ​നി​ല 36.5 ഡി​ഗ്രി​ക്കു മു​ക​ളി​ൽ നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

മു​ന്പ് ഫെ​ബ്രു​വ​രി​യി​ൽ ചൂ​ട് ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ഉ​യ​രു​ന്ന​തു​മാ​ണ് ആ​ശ​ങ്ക വ​ർ​ധി​ക്കാ​ൻ കാ​ര​ണം. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ പ​ക​ൽ താ​പ​നി​ല ശ​രാ​ശ​രി​യേ​ക്കാ​ൾ ര​ണ്ടു ഡി​ഗ്രി​യി​ൽ കൂ​ടു​ത​ൽ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച കോ​ട്ട​യ​ത്തു രേ​ഖ​പ്പെ​ടു​ത്തി​യ 38.5 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണു കോ​ട്ട​യ​ത്ത് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന താ​പ​നി​ല. പു​തു​പ്പ​ള്ളി റ​ബ​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് മു​ന്പ് നാ​ലു ത​വ​ണ 38.5 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു.

കോ​ട്ട​യ​ത്തു 38.5 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ ദി​വ​സ​ങ്ങ​ൾ
1998 ഏ​പ്രി​ൽ ആ​റ്
2014 മാ​ർ​ച്ച് 18
2018 മാ​ർ​ച്ച് ഒ​ന്പ​ത്
2019 മാ​ർ​ച്ച് 26
2020 ഫെ​ബ്രു​വ​രി 23

Related posts

Leave a Comment