പ്രശ്നക്കാരൻ സർക്കുലർ..! പൂരം നടത്തിപ്പിന് സംസ്ഥാന സർക്കാരിന് തുറന്ന മനസ്; നടപടി യെടുക്കേണ്ടത് കേന്ദ്രസർ ക്കാരെന്ന് മന്ത്രി സുനിൽകുമാർ

sunilkumar-lതൃ​ശൂ​ർ: പൂ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​സ​ർ​ക്കാ​രി​നു തു​റ​ന്ന മ​ന​സാ​ണെ​ന്നു മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. കേ​ന്ദ്ര എ​ക്സ്പ്ലോ​സീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ടു​ക​ൾ​ക്കു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി ഇ​റ​ക്കി​യ സ​ർ​ക്കു​ല​റാ​ണ് പ്ര​ശ്ന​മെ​ന്നും മ​ന്ത്രി രാ​മ​നി​ല​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. പൂ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ന് നി​യ​മ​പ​ര​മാ​യ വ​ഴി​തേ​ടാ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്ക​മാ​ണ്. കേ​ന്ദ്ര​ത്തി​ന് ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ല്കിയി​ട്ടു​ണ്ടെ​ന്നും മ​റു​പ​ടി ല​ഭി​ച്ചാ​ലു​ട​ൻ തു​ട​ർകാ​ര്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര സം​ഘം സം​സ്ഥാ​ന​ത്തു തെ​ളി​വെ​ടു​പ്പു ന​ട​ത്തി റി​പ്പോ​ർ​ട്ട് പ​ത്തുദി​വ​സ​ത്തി​ന​കം ന​ല്കുമെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ ന​ല്കിയി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​രാ​ഘോ​ഷ ക​മ്മി​റ്റി​ക്കാ​രു​മാ​യി ഒ​രു​വി​ധ ഏ​റ്റു​മു​ട്ട​ലി​നു​മി​ല്ല. പൂ​രം ന​ട​ത്തി​പ്പി​നു​വേ​ണ്ടി ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​തി​നോ​ട് എ​തി​ർ​പ്പി​ല്ല.

താ​നു​ൾ​പ്പെ​ടെ മൂ​ന്നു​ മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ളി​ൽ നാ​ളെ മു​ത​ൽ കു​ടി​ൽ​കെ​ട്ടി സ​മ​ര​ത്തി​നു വ​ന്നാ​ലും സ്വീ​ക​രി​ക്കും. വീ​ട്ടു​വ​രാ​ന്ത​യി​ലി​രു​ന്നു സ​മ​രം​ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടാ​ക്കും. ന​ട​ത്തി​പ്പു ക​മ്മി​റ്റി​യു​ടെ ഭാ​ഗം കൂ​ടി​യാ​യ താ​നും സ​മ​ര​ക്കാ​ർ​ക്ക് ഒ​പ്പ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു സ​ർ​ക്കു​ല​റും പൂ​രാ​ഘോ​ഷ ന​ട​ത്തി​പ്പി​നു ത​ട​സ​മാ​യി​ട്ടി​ല്ല. ക​ള​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ചയു​ണ്ടാ​യെ​ന്നു പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​റ​മേ​ക്കാ​വ്, തി​രു​വ​ന്പാ​ടി ദേ​വ​സ്വ​ങ്ങ​ൾ​ക്കു സ്വ​ന്ത​മാ​യി 2000 കിലോ​ഗ്രാം വ​രെ വെ​ടി​ക്കെ​ട്ടുസാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ കേ​ന്ദ്ര​നി​യ​മം അ​വ​ർ​ക്കു പ്ര​തി​സ​ന്ധി​യാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts