വൈ​ക്കോ​ലി​നു പൊ​ന്നും​വി​ല: വേനലിൽ നെല്ല് നശിച്ചപ്പോൾ വൈക്കോലിന് പൊന്നും വില; ഏക്കറിനു 6000 മുതൽ വില; ക്ഷീ​ര ക​ർ​ഷ​ക​ർ കടുത്ത ആ​ശ​ങ്ക​യി​ൽ

vaikol-lവെ​ങ്കി​ട​ങ്ങ്: മ​ഴ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി ന​ശി​ച്ച​തു​മൂ​ലം തൃ​ശൂ​ർ കോ​ൾ​മേ​ഖ​ല​യി​ൽ വൈ​ക്കോ​ലി​ന്‍റെ പൊ​ന്നും​വി​ല​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​ക്ക​റി​നു 6000 മു​ത​ൽ 7000 രൂ​പ വ​രെ കി​ട്ടു​ന്നു എ​ന്നാ​ണ് അ​റി​യു​ന്ന​ത്. മി​ൽ​മ​യ്ക്കു​വേ​ണ്ടി​യാ​ണ് മി​ക്ക​വ​രും വൈ​ക്കോ​ൽ ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന​ത്. ഈ ​വൈ​ക്കോ​ൽ ശേ​ഖ​ര​ണം ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്ക​യാ​ണ്.

പ​ല ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ വൈ​ക്കോ​ൽ ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ​ല​ർ​ക്കും സൗ​ജ​ന്യ​മാ​യി കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന വൈ​ക്കോ​ൽ ആ​ണ് ഏ​ക്ക​റി​നു 6000 രൂ​പാ നി​ര​ക്കി​ൽ മി​ൽ​മ​യ്ക്കു​വേ​ണ്ടി ഏ​ജ​ന്‍റു​മാ​ർ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്. ക്ഷീ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര സം​വി​ധാ​നം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

Related posts