ന്യൂഡൽഹി: ഗുജറാത്തുകാരനായ ന്യൂറോ സയന്റിസ്റ്റ് ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ വംശജയായ ബോണിയുടെയും മകളായി 1965ൽ ഒഹായോയിലെ യൂക്ലിഡിലാണ് സുനിതയുടെ ജനനം. നേവി പൈലറ്റായ സുനിത പോലീസ് ഓഫീസറായ ഭർത്താവ് മൈക്കിൾ ജെ. വില്യംസിനൊപ്പമാണ് കഴിയുന്നത്. ഇവർക്കു മക്കളില്ല. 1998ൽ നാസയിൽ ചേർന്ന സുനിത നാലു ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.
സുനിത വില്യംസിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നെന്നും രാജ്യം പ്രാർഥനയോടെ കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രി മോദി ഇന്നലെ പറഞ്ഞു. ഇന്ത്യയുടെ പ്രശസ്തയായ മകളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 1972, 2007, 2013 വർഷങ്ങളിൽ സുനിത ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ സുനിതയുടെ അച്ഛന്റെ ജന്മനാടായ ഗുജറാത്തിലെ ജുലാസൻ ഗ്രാമത്തിൽ ആഘോഷങ്ങൾ നടന്നു. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. മധുരപലഹാരങ്ങളും നാട്ടുകാർ വിതരണം ചെയ്തു.