ഭ​ർ​ത്താ​വു പു​റ​ത്തു പോ​യപ്പോള്‍..! പ​തി​നൊ​ന്നു മാ​സ​മാ​യ കു​ഞ്ഞി​നെ കെ​ട്ടി​ത്തൂ​ക്കി​യ​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത മാ​താ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു; സുനിതയെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്…

വെ​ഞ്ഞാ​റ​മൂ​ട് : പ​തി​നൊ​ന്നു മാ​സ​മാ​യ കു​ഞ്ഞി​നെ കെ​ട്ടി​ത്തൂ​ക്കി​യ​ശേ​ഷം അ​തെ ഷാ​ളി​ന്‍റെ മ​റ്റേ അ​റ്റ​ത്തു തൂ​ങ്ങി മ​രി​ച്ച മാ​താ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

വേ​ങ്ക​മ​ല മു​ള​ങ്കാ​ട് അ​ജി​ത് ഭ​വ​ന​ത്തി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ​യു​ടെ ഭാ​ര്യ സു​നി​ത (25)യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ​തി​നൊ​ന്നു മാ​സ​മാ​യ ഇ​വ​രു​ടെ ഇ​ള​യ മ​ക​ൻ സം​ഗീ​തി​നെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച ‌വൈ​കു​ന്നേ​രം ആ​റി​നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. കി​ട​പ്പു മു​റി​യി​ലെ ഫാ​നി​ൽ ഷാ​ൾ ര​ണ്ടു വ​ശ​ത്തേ​ക്ക് ഇ​ട്ട ശേ​ഷം ഒ​രു ഭാ​ഗ​ത്തു സം​ഗീ​തി​ന്‍റെ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട ശേ​ഷം മ​റ്റേ അ​റ്റ​ത്തു മാ​താ​വ് തൂ​ങ്ങു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ കാ​ൽ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​സേ​ര​യി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. ഈ ​സ​മ​യം മൂ​ത്ത കു​ട്ടി സ​ന്ദീ​പ് ഇ​വ​രു​ടെ ബ​ന്ധു​വാ​യ യു​വാ​വി​നൊ​പ്പം പു​റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വു പു​റ​ത്തു പോ​യി വ​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​ക​ളെ വി​ളി​ച്ചെ​ത്തി ഇ​യാ​ൾ ഇ​രു​വ​രെ​യും താ​ഴെ ഇ​റ​ക്കി​യെ​ങ്കി​ലും സു​നി​ത​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​നി​ത ഇ​വി​ടെ വ​ന്നി​ട്ട് മൂ​ന്നു മാ​സ​മാ​യി.

ഇ​വ​ർ​ക്ക് മാ​ന​സി​ക പ്ര​ശ്നം ഉ​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി ഒ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ക​ല്ല​മ്പാ​റ ന​ഗ​ര​സ​ഭ​യു​ടെ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Related posts

Leave a Comment