അവള്‍ക്കൊപ്പം എന്നെക്കണ്ടപ്പോള്‍ ഡാനിയല്‍ കരുതി ഞാനൊരു ലെസ്ബിയനാണെന്ന് ! തന്നെക്കുറിച്ച് തെറ്റായ ധാരണ ഡാനിയലിനുണ്ടായതിനെക്കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ…

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സണ്ണിലിയോണ്‍. സണ്ണിയും ഡാനിയല്‍ വെബ്ബറും എട്ടു വര്‍ഷം മുമ്പാണ് വിവാഹിതരാവുന്നത്.

ദമ്പതികള്‍ക്ക് മൂന്നു കുഞ്ഞുങ്ങളാണുള്ളത്. എന്നാല്‍ ഇപ്പോള്‍ പഴയ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സണ്ണി.

തന്നെ ആദ്യം കാണുമ്പോള്‍ താന്‍ ഒരു ലെസ്ബിയന്‍ ആണെന്നായിരുന്നു ഡാനിയലിന്റെ വിചാരം എന്ന് സണ്ണി പറയുന്നു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

’12 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു സംഭവം. അന്ന് ലാസ് വേഗസിലായിരുന്നു. കോമഡി താരം പോളി ഷോറുമായി ഡേറ്റിങ്ങിനുള്ള ആലോചനയിലായിരുന്നു.

ആ സമയത്താണ് ഒരു പെണ്‍സുഹൃത്തിനെ എനിക്ക് ലഭിക്കുന്നത്. ഡാനിയലിന്റെ ബാന്റിലുള്ള ഒരു സുഹൃത്തിനെ കാണാന്‍ അവള്‍ക്കൊപ്പം പോയി.

അവള്‍ക്കൊപ്പം എന്നെ കണ്ടപ്പോള്‍ ഡാനിയല്‍ കരുതിയത് ഞാന്‍ ലെസ്ബിയനാണെന്നാണ്. കാരണം അവളൊരു സ്വവര്‍ഗാനുരാഗിയായിരുന്നു.

അവള്‍ക്കാണെങ്കില്‍ പുരുഷ സ്വഭാവമായിരുന്നു. അതുകൊണ്ടു തന്നെ ഡാനിയല്‍ ശരിക്കും തെറ്റിദ്ധരിച്ചു.’സണ്ണി പറയുന്നു.

ഈ കാഴ്ച കണ്ട് താന്‍ ആശങ്കാകുലനായിരുന്നുവെന്നും സണ്ണിയും പെണ്‍സുഹൃത്തും കൈകള്‍ ചേര്‍ത്തു പിടിച്ച് എത്തിയതിനാല്‍ താന്‍ തെറ്റിദ്ധരിച്ചുവെന്നും ഡാനിയല്‍ പ്രതികരിച്ചു.

രണ്ടു പെണ്‍കുട്ടികള്‍ പരസ്പരം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതിനെ സംശയത്തിന്റെ കണ്ണില്‍ കാണേണ്ടതില്ലെന്നായിരുന്നു ഡാനിയലിനുള്ള സണ്ണിയുടെ മറുപടി.

‘ഡാനിയലിനെ ആദ്യം കാണുമ്പോള്‍ ആകര്‍ഷണമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് ഒമാനില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഡാനിയലിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

പിന്നീട്, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആയിരുന്നപ്പോള്‍ ഒരിക്കല്‍ ഡാനിയല്‍ എനിക്ക് സമ്മാനമായി കുറെ പൂക്കള്‍ അയച്ചു. അന്നു മുതലാണ് പ്രണയം തുടങ്ങിയത്.’ സണ്ണി പറഞ്ഞു.

മൂന്നുവയസ്സുകാരി നിഷയും രണ്ടു വയസ്സുപ്രായമുള്ള ഇരട്ടകുട്ടികളായ നോവിനും ആഷറുമാണ് മക്കള്‍.

ലോക്ക്ഡൗണ്‍ സമയം മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ചിലവിടുന്ന ചിത്രങ്ങളും വീഡിയോകളും സണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

Related posts

Leave a Comment