രാ​ജ്യ​സേ​വ​നം ചെ​യ്യു​ന്ന പ​ട്ടാ​ള​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​നു നോ​ക്കി നി​ൽ​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ! സുമ​ന​സു​മാ​യി ഒ​രു പ​ട്ടാ​ള​ക്കാ​ര​ൻ

പാ​ലാ: കോ​വി​ഡ് 19 എ​ന്ന വൈ​റ​സ് ലോ​ക​ത്തെ​യാ​കെ ആ​ക്ര​മി​ക്കു​ന്പോ​ൾ രാ​ജ്യ​മൊ​ട്ടാ​കെ ഈ ​മ​ഹാ​മാ​രി​ക്കെ​തി​രെ ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​ന്പോ​ൾ പൊ​തു​ജ​ന സേ​വ​ന രം​ഗ​ത്ത് 24 മ​ണി​ക്കൂ​റും ക​ർ​മ​നി​ര​ത​രാ​യ പോ​ലീ​സ് സേ​ന​യ്ക്കു പി​ന്തു​ണ​യു​മാ​യി ഒ​രു പ​ട്ടാ​ള​ക്കാ​ര​ൻ പാ​ലാ​യി​ൽ.

ഊ​ട്ടി​യി​ൽ സൈ​നി​ക സേ​വ​നം ചെ​യ്യു​ന്ന എ​ലി​ക്കു​ളം സ്വ​ദേ​ശി​യാ​യ പ്ര​മോ​ദ് കു​മാ​ർ എ​ന്ന ഇ​ദ്ദേ​ഹം ലീ​വി​ൽ നാ​ട്ടി​ൽ എ​ത്തി​യ​താ​ണ്. ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് 19 നാ​ട്ടി​ലാ​കെ ഭീ​തി പ​ട​ർ​ത്തി​യ​ത്.

രാ​ജ്യ​സേ​വ​നം ചെ​യ്യു​ന്ന പ​ട്ടാ​ള​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​നു നോ​ക്കി നി​ൽ​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ. ഒ​ട്ടും മ​ടി​ക്കാ​തെ പ്ര​മോ​ദും സേ​വ​ന രം​ഗ​ത്തി​റ​ങ്ങി. പൊ​തു​നി​ര​ത്തു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന നി​യ​മപാ​ല​ക​ർ​ക്കും, പാ​ത​യോ​ര​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ർ​ക്കും കു​ടി​വെ​ള്ള​വും സ്നാ​ക്സും ന​ൽ​കി.

എ​ന്നും രാ​വി​ലെ നി​ര​ത്തു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്ക് അ​വ​ർ ജോ​ലി ചെ​യ്യു​ന്ന​യി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​വും ബി​സ്ക​റ്റും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചാ​യ​യും ബി​സ്ക​റ്റു​മാ​യി പ്ര​മോ​ദ് എ​ത്തും.

പാ​ലാ ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 20 രൂ​പ പൊ​തി​ച്ചോ​റും കൈ​ക്കാ​ശു​മു​ട​ക്കി വാ​ങ്ങി വ​ഴി​വ​ക്കി​ൽ വി​ശ​ന്നി​രി​ക്കു​ന്ന പാ​വ​ങ്ങ​ൾ​ക്കു ന​ൽ​കാ​നു​ള്ള ന​ല്ല മ​ന​സും ഈ ​സൈ​നി​ക​നു​ണ്ട്.

നി​യ​മ​പാ​ല​ക​ർ​ക്ക് മാ​ത്ര​മ​ല്ല പാ​ത​യോ​ര​ങ്ങ​ളി​ൽ ക്ഷീ​ണി​ച്ചു വ​രു​ന്ന ആ​ർ​ക്കും നൽ​കും. തോ​ക്കേ​ന്തി കാ​വ​ൽ നി​ൽ​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, പ​രോ​പ​കാ​ര​വും ഒ​രു രാ​ജ്യ സേ​വ​ന​മാ​യി​ട്ടാ​ണ് പ്ര​മോ​ദ് ക​ണ​ക്കു കൂ​ട്ടു​ന്ന​ത്.

Related posts

Leave a Comment