ഞെട്ടിയത് വിദ്യാര്‍ഥികള്‍ മാത്രമല്ല, മാതാപിതാക്കളും! സണ്ണി ലിയോണിനെ മാതൃകയാക്കണമെന്ന് പ്രിന്‍സിപ്പല്‍; പിന്നെ പറഞ്ഞ കാര്യങ്ങള്‍ ഇതൊക്കെ…

sunnyപ്രശസ്തരായ ആളുകളെ മാതൃകയാക്കണമെന്ന് അധ്യാപകര്‍ വിദ്യാര്‍ഥികളെ ഉപദേശിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഒരു സ്കൂളിലെ പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥിനിയോട് പറഞ്ഞതു കേട്ട് ഞെട്ടിയത് വിദ്യാര്‍ഥിനി മാത്രമല്ല,  കുട്ടിയുടെ മാതാപിതാക്കളും സ്കൂളിലെ മറ്റ് അധ്യാപകരുമെല്ലാമാണ്. ഇമ്മാതിരിയുള്ള അധ്യാപകര്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴിപിഴച്ച് പോകുമെന്ന ആശങ്കയും രക്ഷിതാക്കള്‍ പങ്കുവച്ചു.

പോണ്‍സ്റ്റാര്‍ സണ്ണി ലിയോണിനെ മാതൃകയാക്കണമെന്നാണ് സ്കൂളിലെ മുഖ്യാധ്യാപകന്‍ പെണ്‍കുട്ടിയോടു പറഞ്ഞതെന്നാണ് അറിയുന്നത്. ബംഗളുരുവിലെ സദാശിവ നഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ കുമാര്‍ ഠാക്കൂറിനെതിരേയാണ് പരാതി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് പ്രശസ്തരായ ആളുകളെ പോലെയാകണമെന്ന് പറഞ്ഞ് അവരെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍ ഇവിടെ ഒരു പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയോട് പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുകയാണ് കുട്ടികളും മാതാപിതാക്കളും. ഇങ്ങനെയുള്ള അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കില്‍ കുട്ടികളുടെ ഭാവി എന്താകുമെന്ന ആശങ്കയിലുമാണ് ഇവിടുത്തെ രക്ഷിതാക്കള്‍. പുരുഷസുഹൃത്ത് ഉണ്ടാവണമെന്നും സെക്‌സ് ടോയ്‌സ് ഉപയോഗിക്കണമെന്നും ഠാക്കൂര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇടയ്ക്കിടെ തന്നെ വന്നു കാണണമെന്നു വിദ്യാര്‍ഥിനിയോടു പറഞ്ഞ ഇയാള്‍ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വച്ചു ചോക്ലേറ്റും നല്‍കി.

കുട്ടിക്ക് സാമ്പത്തികമായും അല്ലാതെയുമുള്ള എല്ലാ പിന്തുണയും നല്‍കാമെന്നും ഇയാള്‍ പറഞ്ഞു. പറഞ്ഞതനുസരിച്ചില്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ലഭിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ചേംബറില്‍ പെണ്‍കുട്ടിയെ എത്തിച്ച ഫിസിക്‌സ് അധ്യാപകനായ ഷണ്‍മുഖത്തിന്റെ പേരും പോലീസിന്റെ എഫ് ഐ ആറില്‍ പറയുന്നുണ്ട്.

Related posts