സൺ ടാനിൽ നിന്നും രക്ഷനേടാൻ ഇവയൊക്കെ കഴിക്കൂ…

വെ​യി​ല​ത്ത് ഇ​റ​ങ്ങു​മ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​മ്മ​ള്‍ ഭ​യ​ക്കു​ന്ന​ത് സൂ​ര്യ​ന്‍റെ ചൂ​ടി​നെയാണ്. ചൂടേറ്റാൽ ച​ര്‍​മ​ത്തി​നു​ണ്ടാ​കു​ന്ന ക​രി​വാ​ളി​പ്പാ​ണ് അതിന് കാരണം. സാ​ധാ​ര​ണ സൺ ടാനിൽ നിന്ന് രക്ഷനേടാൻ സ​ണ്‍​സ്‌​ക്രീ​നാ​ണ് ഉപയോഗിക്കുന്നത്. 

എ​ന്നാ​ല്‍ ച​ര്‍​മ​ത്തി​ന് പു​റ​ത്ത് ഇ​ങ്ങ​നെ സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തുപോ​ലെ ച​ര്‍​മ്മ​ത്തിന് ഉള്ളിൽ നിന്നും സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ക​ഴി​യും. അ​തി​ന് ഒ​രു​പാ​ട് ദൂ​ര​മൊ​ന്നും പോ​ക​ണ്ട​ കാ​ര്യ​മി​ല്ല. ന​മ്മു​ടെ വി​ര​ല്‍​ത്തു​മ്പി​ല്‍ ത​ന്നെ​യു​ണ്ട് പരിഹാര മാർഗങ്ങൾ.

പു​റ​ത്തെ കൊ​ടും ചൂ​ടി​ല്‍ നി​ന്ന് ത​ല്‍​ക്ഷ​ണം ​ത​ണു​പ്പ് നൽകുന്ന ഒ​ന്നാ​ണ് നാ​ര​ങ്ങാ നീ​ര്. വൈ​റ്റ​മി​ന്‍ സി, ​ആന്‍റി ​ഓ​ക്‌​സി​ഡന്‍റുകൾ എ​ന്നി​വ​യാ​ല്‍ നാ​ര​ങ്ങാ സ​മ്പു​ഷ്ട​മാ​ണ്. ഇ​ത് അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ അ​ക​റ്റാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ച​ര്‍​മ്മ​ത്തി​ല്‍ കാ​ണു​ന്ന ഫ്രീ ​റാ​ഡി​ക്കി​ളി​ല്‍ നി​ന്ന് ഇ​വ സംര​ക്ഷി​ക്കു​ന്നു.

ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നോ ദ​ഹ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നോ വേ​ണ്ടി​യാ​ണ് സാ​ധാ​ര​ണ ഗ്രീ​ന്‍ ടീ ​കു​ടി​ക്കു​ന്ന​ത്. എന്നാൽ പാ​നീ​യ​ത്തി​ലെ പോ​ളി​ഫെ​നോ​ള്‍ ആന്‍റി ​ഓ​ക്‌​സി​ഡന്‍റുകൾക്ക്ച​ര്‍​മ്മ​ത്തിലെ  ക​രി​വാ​ളി​പ്പ് മാ​റ്റാ​നും സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ള്‍ ത​ട​യാ​നും കഴിയും.

പ​ഴ​മെ​ന്നോ പ​ച്ച​ക്ക​റി​യെ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഒന്നാണ് തക്കാളി. ഇതിൽ ലാ​ക്കോ​പീ​ന്‍ അടങ്ങിയിട്ടുണ്ട്. ഇവ യു​വി​എ, യു​വി​ബി റേ​ഡി​യേ​ഷ​നു​ക​ള്‍ ആ​ഗീ​ര​ണം ചെ​യ്യു​ക​യും സൂ​ര്യാ​ഘാ​തം ത​ട​യാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.

പ്ര​കൃ​തി ദ​ത്ത​മാ​യ മോ​യ്‌​സ്ച​റൈ​സ​റാ​ണ് തേ​ങ്ങാ​വെ​ള്ളം. ഇ​ത് ച​ര്‍​മ്മ​ത്തെ മൃ​ദു​വാ​ക്കാ​നും മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യാ​നും സ​ഹാ​യി​ക്കു​ന്നു.

വേ​ന​ല്‍​കാ​ല​ത്ത് ഉ​യ​ര്‍​ന്ന ജ​ലാം​ശ​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ സോ​ഡി​യം, പൊ​ട്ടാ​സ്യം, മാം​ഗ​നീ​സ് എ​ന്നി​വ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും. ഇ​ത് ന​ഷ്ട​പ്പെ​ട്ട ദ്രാ​വ​ക​വും പോ​ഷ​ക​ങ്ങ​ളും വീ​ണ്ടും നി​റ​യ്ക്കു​ന്നു.

ഉ​യ​ര്‍​ന്ന ജ​ലാം​ശ​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ ജ​ലാം​ശം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു. സൂ​ര്യ​ന്‍റെ ചൂ​ടി​നെ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധി​ക്കു​ന്നു. ഇ​ത് ച​ര്‍​മ്മ​ത്തി​നു​ണ്ടാ​കു​ന്ന ക​രി​വാ​ളി​പ്പി​ല്‍ നി​ന്ന് ര​ക്ഷി​ക്കു​ന്നു.

Related posts

Leave a Comment