ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ത​ല​യി​ല്‍ ക​ടു​ത്ത വേ​ദ​ന ! ഹെ​ല്‍​മ​റ്റ് ഊ​രി നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​നെ; യു​വാ​വി​ന് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍

ഹെ​ല്‍​മ​റ്റി​ല്‍ ക​യ​റി​യ ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​ന്റെ ക​ടി​യേ​റ്റ യു​വാ​വി​ന് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി രാ​ഹു​ലി​നാ​ണു പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ ത​ല​യി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് രാ​ഹു​ല്‍ ഹെ​ല്‍​മ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക​ത്ത് വി​ഷ​പ്പാ​മ്പി​നെ ക​ണ്ട​ത്.

വെ​ള്ളി​ക്കെ​ട്ട​ന്‍ പാ​മ്പാ​ണ് ഹെ​ല്‍​മ​റ്റി​ല്‍ ക​യ​റി​ക്കൂ​ടി​യ​ത്. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ രാ​ഹു​ലി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ രാ​ഹു​ല്‍ 24 മ​ണി​ക്കൂ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു.

Related posts

Leave a Comment