മോ​ദി എന്‍റെയും പ്ര​ധാ​ന​മ​ന്ത്രി! ഞ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ നി​ങ്ങ​ൾ ഇ​ടപെ​ടേ​ണ്ട; പാ​ക്കി​സ്ഥാ​നോ​ട് കേ​ജ​രി​വാ​ളി​ന്‍റെ ​മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: “ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. അ​തി​ൽ നി​ങ്ങ​ൾ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ന​രേ​ന്ദ്ര ​മോ​ദി എ​ന്‍റെയും പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ മോാ​ദി​യെ വി​മ​ർ​ശി​ക്കാ​നോ ഇ​ന്ത്യ​യു​ടെ ഒ​ത്തൊ​രു​മ ന​ശി​പ്പി​ക്കു​വാ​നോ നി​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മി​ല്ല’- പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി ചൗ​ധ​രി ഹു​സൈ​നോ​ടാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ ഈ ​മു​ന്ന​റി​യി​പ്പ്.

ഇ​ന്ത്യ​ൻ രാ​ഷ്ടീ​യ​ത്തി​ൽ ഭി​ന്നധ്രു​വ​ങ്ങ​ളി​ൽ നി​ന്ന് പോ​രാ​ടു​ന്ന​വ​രാ​ണെ​ങ്കി​ലും ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ മു​ന്നി​ൽ മോ​ദി​യെ ന്യാ​യീ​ക​രി​ച്ച് കേ​ജ​രി​വാ​ൾ രം​ഗ​ത്തു വന്നത് ശ്രദ്ധേയമായി. ഒ​രാ​ഴ്ച​ത്തെ യു​ദ്ധംകൊ​ണ്ട് പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ​യ്ക്ക് തോ​ൽ​പി​ക്കാ​നാ​വു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ​യാ​ണ് ചൗ​ധ​രി ഹുസൈ​ൻ രം​ഗ​ത്തുവ​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ മോ​ദി​യെ തോ​ൽ​പി​ക്കും. വ​രു​ന്ന ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​മു​ക്ക് അ​തു​കാ​ണാം എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്തകാ​ര്യ​മാ​ണെ​ന്നും അ​തി​ൽ പാ​ക്കി​സ്ഥാൻ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ തി​രി​ച്ച​ടി​ച്ചു.

Related posts

Leave a Comment