15 ദിവസത്തിനകം മുഴുവന്‍ തൊഴിലാളികളെയും സ്വദേശത്ത് എത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി ! ഉത്തരവ് കേന്ദ്രത്തിനു മാത്രമല്ല സംസ്ഥാനങ്ങള്‍ക്കും ബാധകം…

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ കുടിയേറ്റ തൊഴിലാളികളെയും എത്രയും പെട്ടെന്ന് സ്വദേശങ്ങളില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. ഇതിനായി 15 ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്‌കെ കൗള്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു.

എത്ര തൊഴിലാളികളെ ഇനിയും നാടുകളിലേക്ക് എത്തിക്കാനുണ്ടെന്നും എത്ര ട്രെയിനുകള്‍ വേണ്ടി വരുമെന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കേ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.

ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിയതെന്നും മെഹ്ത വിശദീകരിച്ചു.

Related posts

Leave a Comment